Type Here to Get Search Results !

കുതിച്ചുയര്‍ന്ന് കോവിഡ്; 5000 കടന്ന് വൈറസ് ബാധിതര്‍; 20 ശതമാനം വര്‍ധന



ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.


ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്. 


പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനമായി കുതിച്ചുയര്‍ന്നു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 25,587 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 


ബുധനാഴ്ച രാജ്യത്ത് 4435 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. ഒമൈക്രോണ്‍ ഉപവകഭേദമാണ് രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ അധികൃതര്‍ വിലയിരുത്തുന്നു. രാജ്യത്ത് കോവിഡ് രോഗബാധ കുതിച്ചുയരുന്നത് കണക്കിലെടുത്ത്, വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 


Top Post Ad

Below Post Ad