Type Here to Get Search Results !

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍



ന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് മുസ്ലിം ലീഗ്. മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ മുസ്ലിം ലീഗ് ഈ വാദം ഉന്നയിച്ചത്.


ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്നായിരുന്നു ലീഗിന്റെ വാദം. 


ആയതിനാല്‍ കേസില്‍ ബിജെപിയെയും കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനുമാണ് ലീഗിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. 


കേസില്‍ വാദം കേട്ട സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. മതപരമായ പേരും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad