Type Here to Get Search Results !

കറുത്ത വസത്രവും മാസ്‌കും ധരിച്ച് പ്രതിപക്ഷ എംപിമാര്‍; ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു

 


ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. കറുത്ത വസത്രവും മാസ്‌കും ധരിച്ച് ആണ് പ്രതിപക്ഷ എംപിമാര്‍ പാർലമെന്റിലെത്തിയത്. ബഹളം മൂലം സഭാനടപടികള്‍ തടസ്സപ്പെട്ടു. ഒരു മിനുട്ട് മാത്രമാണ് ഇരുസഭകളും ചേര്‍ന്നത്. ലോക്‌സഭ നാല് മണിവരെയും രാജ്യസഭ രണ്ട് മണിവരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്.രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഹൈബി ഈഡന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.


രാജ്യസഭ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർ​ഗെയുടെ അദ്ധ്യക്ഷതയിൽ ഇന്ന് പ്രതിപക്ഷ നേതാക്കളുടെ യോ​ഗം ചേർന്നു. ഡിഎംകെ സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, ആര്‍എസ്പി, ആം ആദ്മി സിപിഐഎം, സിപിഐ, ആര്‍ജെഡി, എന്‍സിപി, ഐയുഎംഎല്‍, ശിവസേന എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺ​ഗ്രസ് നേതൃത്വം നിർ​ദേശം നൽകിയിരുന്നു. ഇതിന് മറ്റ് പ്രതിപക്ഷ​ പാർട്ടികളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഉന്നയിച്ചേക്കും. പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ യൂത്ത് കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ട്

Top Post Ad

Below Post Ad