Type Here to Get Search Results !

ബംഗളൂരുവിൽ ഇന്ന് അഗ്നിപരീക്ഷ ബം​ഗ​ളൂ​രു: എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​ക​ളു​ടെ ഭാ​ര​വും പേ​റി​യെ​ത്തു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും തു​ട​ർ​വി​ജ​യം​കൊ​ണ്ട് ഊ​ർ​ജം ആ​വാ​ഹി​ച്ച ബം​ഗ​ളൂ​രു എ​ഫ്.​സി​യും ഐ.​എ​സ്.​എ​ൽ പ്ലേ​ഓ​ഫി​ലെ ആ​ദ്യ എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. ബം​ഗ​ളൂ​രു​വി​ന്റെ ത​ട്ട​ക​മാ​യ ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7.30നാ​ണ് മ​ത്സ​രം. ലീ​ഗ് റൗ​ണ്ടി​ൽ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ വ​ൻ കു​തി​പ്പ് ന​ട​ത്തി​യ ബം​ഗ​ളൂ​രു പോ​യ​ന്റ് പ​ട്ടി​ക​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ മ​റി​ക​ട​ന്നാ​ണ് നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. ഇ​തോ​ടെ സ്വ​ന്തം മൈ​താ​ന​ത്ത് പ്ലേ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ മ​ത്സ​രം ക​ളി​ക്കാ​മെ​ന്ന ആ​നു​കൂ​ല്യം ബം​ഗ​ളൂ​രു​വി​നൊ​പ്പ​മാ​യി. ലീ​ഗ് റൗ​ണ്ടി​ൽ ര​ണ്ടാ​ഴ്ച മു​മ്പ് ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് അ​ടി​യ​റ​വ് പ​റ​ഞ്ഞ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും അ​തേ മൈ​താ​ന​ത്തെ​ത്തു​മ്പോ​ൾ അ​ത് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​കും. ഇ​ത്ത​വ​ണ ഐ.​എ​സ്.​എ​ല്ലി​ൽ ന​ട​പ്പാ​ക്കി​യ പ്ലേ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ സ​മ്പ്ര​ദാ​യ​ത്തി​ന്റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ് കൊ​മ്പ​ന്മാ​ർ ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ന​ത്തെ ബ്ലാ​സ്റ്റേ​ഴ്സ്-​ബം​ഗ​ളൂ​രു മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ഷീ​ൽ​ഡ് വി​ന്നേ​ഴ്സാ​യ മും​ബൈ സി​റ്റി എ​ഫ്.​സി​യെ​യാ​ണ് സെ​മി​യി​ൽ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി നേ​രി​ടു​ക.ബ്ലാ​സ്റ്റേ​ഴ്സി​ന്റെ എ​വേ പേ​ടി എ​തി​ർ​മൈ​താ​ന​ങ്ങ​ളി​ൽ കി​ത​ക്കു​ന്ന​താ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ദൗ​ർ​ബ​ല്യം. ഡി​സം​ബ​ർ നാ​ലി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് അ​വ​സാ​ന​മാ​യൊ​രു എ​വേ മ​ത്സ​രം ജ​യി​ക്കു​ന്ന​ത്. അ​തും ദു​ർ​ബ​ല​രാ​യ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യോ​ട് ഒ​രു ഗോ​ളി​ന്. തു​ട​ർ​ച്ച​യാ​യി അ​ഞ്ച് എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​വു​മാ​യാ​ണ് മ​ഞ്ഞ​പ്പ​ട ലീ​ഗ് റൗ​ണ്ട് അ​വ​സാ​നി​പ്പി​ച്ച​ത്. സ്വ​ന്തം മൈ​താ​ന​ത്തെ ശൗ​ര്യം എ​തി​ർ​മൈ​താ​ന​ങ്ങ​ളി​ൽ ചോ​ർ​ന്നു​പോ​കു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ന് അ​തു പ​രി​ഹ​രി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. ബം​ഗ​ളൂ​രു​വി​ന്റെ മൈ​താ​ന​ത്ത് തു​ട​ർ​ച്ച​യാ​യി അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് കൂ​ട്ട്. നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​ക്കൊ​ത്ത പ്ര​ക​ട​നം ടീ​മെ​ന്ന നി​ല​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് പ്ര​ക​ടി​പ്പി​ക്കാ​നാ​വു​ന്നി​ല്ല. ലീ​ഗ് റൗ​ണ്ടി​ൽ അ​ഞ്ചാ​മ​താ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഫി​നി​ഷ് ചെ​യ്ത​ത്. എ​ന്നാ​ൽ, അ​തെ​ല്ലാം മ​റ​ന്നേ​ക്കൂ എ​ന്നാ​ണ് കോ​ച്ച് ഇ​വാ​ൻ പ​റ​യു​ന്ന​ത്. ആ​രാ​ധ​ക​രെ ആ​ന​ന്ദി​പ്പി​ക്കു​ന്ന സു​ന്ദ​ര​മാ​യ ക​ളി​യ​ല്ല; ഗോ​ളാ​ണ് ല​ക്ഷ്യ​മെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കു​മ​നോ​വി​ച് വ്യ​ക്ത​മാ​ക്കു​മ്പോ​ൾ പ്ലാ​ൻ വ്യ​ക്തം. സെ​ർ​ബി​യ​ക്കാ​ര​നാ​യ ഇ​വാ​ൻ വു​കു​മ​നോ​വി​ച് ബ്ലാ​സ്റ്റേ​ഴ്സി​ന്റെ പ​രി​ശീ​ല​ക​ക്കു​പ്പാ​യ​മ​ണി​ഞ്ഞ​ശേ​ഷം ര​ണ്ടാം സീ​സ​ണാ​ണി​ത്. ക​ഴി​ഞ്ഞ ത​വ​ണ ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ച ഇ​വാ​ന്റെ ആ​വ​നാ​ഴി​യി​ൽ ത​ന്ത്ര​ങ്ങ​ളൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ദി​മി​ത്രി​യോ​സി​ൽ​ത​ന്നെ​യാ​ണ് മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ. 20 മ​ത്സ​ര​ങ്ങ​ളി​ലും ബൂ​ട്ടു​കെ​ട്ടി​യ ദി​മി 10 ഗോ​ളും മൂ​ന്ന് അ​സി​സ്റ്റും നേ​ടി. ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ദി​മി​ത്രി​യോ​സി​നെ ഇ​ടം​വ​ലം തി​രി​യാ​ൻ അ​നു​വ​ദി​ക്കാ​തെ എ​തി​ർ പ്ര​തി​രോ​ധ​താ​രം സ​ന്ദേ​ശ് ജി​ങ്കാ​ൻ ഒ​രു​ക്കി​യ പൂ​ട്ടി​ലാ​ണ് സ​ത്യ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ​ത്. ദി​മി​ത്രി​ക്ക് കൂ​ട്ടാ​യി ആ​ക്ര​മ​ണ​ത്തി​നാ​യി അ​പോ​സ്ത​ല​സ് ജി​യാ​നൂ ആ​ദ്യ ഇ​ല​വ​നി​ലി​റ​ങ്ങി​യേ​ക്കും. നാ​ലു മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട ഇ​വാ​ൻ ക​ല്യൂ​ഷ്നി ക​ള​ത്തി​ന് പു​റ​ത്തി​രി​ക്കു​മ്പോ​ൾ മ​ധ്യ​നി​ര​യി​ൽ ആ ​വി​ട​വ് നി​ക​ത്താ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​യെ നി​യോ​ഗി​ക്കേ​ണ്ടി​വ​രും. എ.​ടി.​കെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് സ​സ്‍പെ​ൻ​ഷ​നി​ലാ​യ രാ​ഹു​ൽ കെ.​പി മ​ട​ങ്ങി​യെ​ത്തും. ബം​ഗ​ളൂ​രു​വി​നെ​തി​രെ മി​ക​ച്ച റെ​ക്കോ​ഡാ​ണ് രാ​ഹു​ലി​നു​ള്ള​ത്. ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ബം​ഗ​ളൂ​രു ലീ​ഗി​ൽ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​പ്പി​ത്ത​ട​ഞ്ഞ ബം​ഗ​ളൂ​രു എ​ഫ്.​സി അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ​ത് വ​ൻ കു​തി​പ്പാ​യി​രു​ന്നു. തോ​ൽ​വി​യ​റി​യാ​തെ അ​വ​സാ​ന എ​ട്ടു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ടീം ​പ​രാ​ജ​യ​മ​റി​യാ​തെ കു​തി​ച്ച മും​ബൈ​യെ​പ്പോ​ലും വീ​ഴ്ത്തി. മി​ക​ച്ച മ​ധ്യ​നി​ര​യാ​ണ് ബം​ഗ​ളൂ​രു​വി​ന്റെ ക​രു​ത്ത്. ന​ല്ല ഫോ​മി​ലു​ള്ള യാ​വി ഹെ​ർ​ണാ​ണ്ട​സ് ന​യി​ക്കു​ന്ന മ​ധ്യ​നി​ര ഒ​രു​പോ​ലെ ആ​ക്ര​മ​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും ശേ​ഷി​യു​ള്ള​താ​ണ്. 3-5-2 എ​ന്ന പ​തി​വു​ശൈ​ലി മാ​റ്റി കേ​ര​ള​ത്തി​നെ​തി​രെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 4-3-3 ശൈ​ലി​യി​ലാ​ണ് ബം​ഗ​ളൂ​രു ഇ​റ​ങ്ങി​യ​ത്. കേ​ര​ള​ത്തി​ന്റെ മു​ന്നേ​റ്റം ത​ട​യാ​നും ന​ന്നാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ മെ​ന​യാ​നും ബം​ഗ​ളൂ​രു​വി​ന് ക​ഴി​ഞ്ഞ​തോ​ടെ ഈ ​ഫോ​ർ​മേ​ഷ​ൻ ത​ന്നെ തു​ട​രാ​നാ​ണ് സാ​ധ്യ​ത. ഇ​തേ​ക്കു​റി​ച്ച് ബം​ഗ​ളൂ​രു കോ​ച്ച് സൈ​മ​ൺ ഗ്രെ​യ്സ​ണും സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ റോ​യ് കൃ​ഷ്ണ​യും ശി​വ​ശ​ക്തി നാ​രാ​യ​ണ​നും ഫോ​മി​ലാ​ണ്. മ​ധ്യ​നി​ര​യി​ൽ യാ​വി​യും രോ​ഹി​ത് കു​മാ​റും റോ​ഷ​ൻ സി​ങ്ങും സു​രേ​ഷ് സി​ങ് വാ​ങ്ജ​മും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​ർ​ധാ​വ​സ​ര​ങ്ങ​ൾ​പോ​ലും ത​ട​യു​ന്ന ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു വ​ല​കാ​ക്കു​മ്പോ​ൾ ബം​ഗ​ളൂ​രു​വി​ന് ആ​ത്മ​വി​ശ്വാ​സം കൂ​ടും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad