Type Here to Get Search Results !

പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗർഭിണിയായി; ഭർത്താവ് അറസ്റ്റിൽ.



പെരിന്തൽമണ്ണ: പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗർഭിണിയായി. പെരിന്തൽമണ്ണയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പതിനേഴാമത്തെ വയസിലായിരുന്നു പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്നത്. വിവാഹം കഴിച്ചത് പ്രായപൂർത്തിയായതിന് ശേഷമാണെങ്കിലും, പ്രായപൂർത്തിയാകുന്നതിന്ന് മുന്നേ പെൺകുട്ടി ഗർഭിണിയായി. തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. 2022 ഒക്ടോബർ മാസത്തിലായിരുന്നു പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോത്. 23 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഈ സമയം പെൺകുട്ടി അഞ്ച്മാസം ഗർഭിണിയായിരുന്നുവെന്ന് പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസർ കെ റംലത്ത് പോലീസിൽ പരാതി നൽകിയതോടെയാണ് കഥ മാറിയത്. പരാതിയെ തുടർന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ചെങ്കിലും കാമുകൻ ഇപ്പോൾ ജയിലിൽ കിടക്കേണ്ട അവസ്ഥയിലാണ്.

Top Post Ad

Below Post Ad