Type Here to Get Search Results !

സമാധാന നൊബേലിന് പരിഗണിക്കുന്നവരില്‍ പ്രധാനമന്ത്രി മോദിയും



ന്യൂഡല്‍ഹി: സമാധാന നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.


പട്ടികയില്‍ മോദിയാണ് ഏറ്റവും വലിയ സ്ഥാനാര്‍ഥിയെന്നും ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ മോദിയുടെ പങ്ക് നിസ്തുലമാണെന്നും നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലേ തോജെ അഭിപ്രായപ്പെട്ടു. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്ബന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.


''മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച്‌ സമാധാനം സ്ഥാപിക്കാന്‍ സാധിക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച്‌ ലോകമെമ്ബാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്''-അസ്ലേ തോജെ പറഞ്ഞു.

Top Post Ad

Below Post Ad