Type Here to Get Search Results !

അരുണാചലിൽ ഇന്ത്യൻ ആർമിയുടെ 'ചീറ്റ' ഹെലികോപ്റ്റർ തകർന്നു വീണു; രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു



അരുണാചൽ പ്രദേശിൽ ഇന്ത്യൻ ആർമിയുടെ 'ചീറ്റ' ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അരുണാചലിലെ ബോംഡില പട്ടണത്തിന് പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്.


അരുണാചൽ പ്രദേശിലെ ബോംഡിലയ്ക്ക് സമീപത്ത് വച്ച് രാവിലെ 9.15ഓടെ ഹെലികോപ്റ്ററിന് എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധം നഷ്‌ടപ്പെട്ടതായി ഗുവാഹത്തി ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് സ്ഥിരീകരിച്ചിരുന്നു. സൈന്യത്തിന് പുറമെ, സശാസ്‌ത്ര സീമ ബൽ (എസ്‌എസ്‌ബി), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.

Top Post Ad

Below Post Ad