Type Here to Get Search Results !

വര്‍ധിപ്പിച്ച പണം കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല'; പാചകവാതക വില വര്‍ധനവിനെ ന്യായീകരിച്ച് സുരേന്ദ്രന്‍*



കൊച്ചി: പാചക വാതക വില കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വര്‍ധിപ്പിച്ച പണം കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല ചെയ്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പെട്രോളിയം കമ്പനികള്‍ക്ക് അടയ്ക്കാനുള്ള തുക മുഴുവന്‍ അടച്ചു തീര്‍ത്തുവെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടര്‍ ഗ്യാസിന്റെ ഉപയോഗം അവസാനിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപയും വര്‍ധിപ്പിച്ചു. നേരത്തെ 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇതോടെ 2124 രൂപയായി. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

Top Post Ad

Below Post Ad