Type Here to Get Search Results !

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് പരിധിയുണ്ട്, 24 മണിക്കൂറില്‍ 20 പണമിടപാടുകള്‍



ന്യൂഡല്‍ഹി: ഒരു ദിവസം നടത്താവുന്ന ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് പരിധിയുണ്ടന്ന് കേന്ദ്രം. ഒരു ബാങ്കിന്റെ യുപിഐ ഉപയോഗിച്ച്‌ 24 മണിക്കൂറില്‍ നടത്താവുന്ന പരമാവധി പണമിടപാടുകളുടെ എണ്ണം 20 ആണ്.


ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതല്‍ അടുത്ത 24 മണിക്കൂര്‍ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക. 


ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി എല്ലാ ഓണ്‍ലൈന്‍ പണമിടപാട് ആപ്പുകള്‍ക്കും ചട്ടം ബാധകമാണ്. സാമ്ബത്തിക തട്ടിപ്പുകള്‍ കുറയ്‌ക്കാനും യുപിഐ ആപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് ഈ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.


യുപിഐയില്‍ ഉള്‍പ്പെട്ട എല്ലാ ബാങ്കുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്. യുപിഐ ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചതിനാല്‍ ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചു.


Top Post Ad

Below Post Ad