Type Here to Get Search Results !

രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും കൂടി; തുടര്‍ച്ചയായ എട്ടാം ദിവസവും 1000 ന് മുകളില്‍ രോഗികള്‍



ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കൊവിഡ് ബാധിതര്‍ ആയിരത്തിന് മുകളിലാണ്. പുതുതായി 1300 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകളിൽ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചില്ല. കൊവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ  നീരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്നും ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം. ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം ഇതിനായ   മോക് ഡ്രില്ലുകൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  Also Read: രാജ്യം കൊവിഡ് ജാ​ഗ്രതയിൽ,  പരിശോധന ക‍‍ർശനമാക്കാൻ കേരളം, സ‍ർജ് പ്ലാൻ തയാറാക്കുന്നു പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ 7605 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.46 ആയി ഉയര്‍ന്നു.   

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad