Type Here to Get Search Results !

പടക്ക നിര്‍മാണശാലയിലെ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു



എറണാകുളം വരാപ്പുഴയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിർമാണശാലയിലെ തൊഴിലാളിയാണെന്നാണ് വിവരം. തമിഴ്നാട് സ്വദേശിയാണെന്നും സൂചനയുണ്ട്.തകർന്ന കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഫയർഫോഴ്സ് സ്ഥിരീകരിച്ചു.

വരാപ്പുഴ മുട്ടിനകത്താണ് പടക്ക നിര്‍മ്മാണ ശാലയിൽ അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂർണമായി തകര്‍ന്നു. കൂടാതെ, സമീപത്തെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം, സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളെല്ലാം

തീ അണക്കാനായി ഫയർ ഫോഴ്സിന് ശ്രമം തുടരുകയാണ്. 10 കിലോമീറ്ററോളം അകലെയുള്ള പ്രദേശങ്ങളിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് തീപടരാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിച്ചുവരികയാണ്.

Top Post Ad

Below Post Ad