Type Here to Get Search Results !

ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന 100 മേഖലകളില്‍ കേരളവും; പട്ടികയില്‍ 14 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍



ന്യൂഡല്‍ഹി: 2050 ആകുമ്ബോഴേക്കും ലോകത്ത് കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ബാധിക്കുന്ന 100 മേഖലകളില്‍ കേരളവും.


ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയ കേന്ദ്രമായ ക്രോസ് ഡിപെന്‍ഡന്‍സി ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


പ്രളയം, കാട്ടുതീ, സമുദ്രനിരപ്പിലെ വര്‍ധനവ് തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയിലെ ആദ്യ 50 മേഖലകളില്‍ 80 ശതമാനവും ചൈനീസ് നഗരങ്ങളാണ്. യു.എസിലും ഇന്ത്യയിലുമാണ് ചൈനയെ കൂടാതെ കൂടുതല്‍ മേഖലകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ അനുഭവിക്കുക. 


ബിഹാര്‍ (22), ഉത്തര്‍പ്രദേശ് (25), അസം (28), രാജസ്ഥാന്‍ (32), തമിഴ്നാട് (36), മഹാരാഷ്ട്ര (38), ഗുജറാത്ത് (48), പഞ്ചാബ് (50), കേരളം (52) എന്നിവയാണ് കാലാവസ്ഥാ മാറ്റം രൂക്ഷമായി ബാധിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും ആദ്യ 100ല്‍ ഉള്‍പ്പെടും.

Top Post Ad

Below Post Ad