Type Here to Get Search Results !

സ്കൂള്‍ മീറ്റില്‍ പാലക്കാടന്‍ കാറ്റ്; അതിവേഗത്തില്‍ മേഘയും അനുരാഗും



തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി (100 മീറ്റര്‍) പാലക്കാട് പുളിയമ്പറമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ (12.23 സെക്കന്‍റ്) യും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗും (10.90 സെക്കന്‍റ്) സ്വര്‍ണ്ണം നേടി. ഇതോടെ സ്വര്‍ണ നേട്ടത്തില്‍ പാലക്കാട് ജില്ല  133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതും നില്‍ക്കുന്നു.  47 പോയന്‍റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്‍റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട്, തൃശ്സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്‍റുമായി ആറാം സ്ഥാനത്താണ്.  പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തന്നെ ഇത്തവണത്തെ കായിക മേളയിലും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തും. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാള്‍ ഇരട്ടി പോയന്‍റുകള്‍ക്ക് മുന്നിലാണ് പാലക്കാട്. എന്നാല്‍, കായികമേളയിലെ നിലവിലെ സ്കൂള്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മലപ്പുറം കടകശ്ശേരി ഐഡിയില്‍ ഇ എച്ച് എസ് എസ് ഉയര്‍ത്തുന്നത്. മത്സരയിനങ്ങളില്‍ 45 ഫൈനലുകളാണ് ഇതുവരെ പൂര്‍ത്തിയായത്. മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരി 37 പോയന്‍റും. കോതമംഗലം മാര്‍ ബേസില്‍സ് 30 പോയന്‍റും കുമരംപുത്തൂര്‍ കല്ലടി എച്ച് എസ് 28 പോയന്‍റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.  ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്‍പുട്ടില്‍ കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പാര്‍വണ ജിതേഷ് (10.11 മീറ്റര്‍) മാത്രമാണ് ഇന്നലെ ഒരു മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. കായിക മേളയില്‍ ആദ്യ ദിനം ത്രോയിനങ്ങളില്‍ രണ്ട് റെക്കോര്‍ഡുകള്‍ പിറന്നിരുന്നു.  കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ കെ സി ത്രോ അക്കാദമിയിലാണ് ഈ കുട്ടികള്‍ പരിശീലിച്ചിരുന്നത്. ഇവിടെയാണ് പാര്‍വണയും പരിശീലനം നടത്തുന്നത്. ഇതോടെ മത്സരയിനങ്ങളില്‍ ത്രോയിനങ്ങളില്‍ നേടിയ നാലില്‍ മൂന്ന് റെക്കോര്‍ഡുകളും കെ സി ത്രോ അക്കാദമി സ്വന്തമാക്കി.  ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ മലപ്പുറം അരീക്കോട് സ്കൂളിലെ ജിതിൻ രാജ് കെയ്ക്കാണ് സ്വർണം. വെള്ളിയും വെങ്കലവും പാലക്കാട് നേടി.  ജൂനിയർ പെൺകുട്ടികളുടെ 3 കിലോ മീറ്റർ നടത്തത്തിന്‍റെ സ്വർണം മലപ്പുറം ആലത്തിയൂർ കെ എച്ച് എസ് എസിലെ ഗീതു കെ പി സ്വന്തമാക്കി. പാലക്കാട് എച്ച്.എസ്.എസ് മുണ്ടൂരിലെ ആർ.രുദ്ര ഇരട്ടസ്വർണം ഓടിയെടുത്തു. ജൂനിയർ പെൺകുട്ടികളുടെ 1,500 മീറ്റർ ഓട്ട മൽസരത്തിലും 3,000 മീറ്റർ ഓട്ട മൽസരത്തിലുമാണ് ആര്‍ രുദ്ര സ്വര്‍ണ്ണം ഓടിയെടുത്തത്. ജൂനിയർ ആൺകുട്ടികളുടെ 1,500 മീറ്ററിൽ ചിറ്റൂർ സ്കൂളിലെ ബിജോയി സ്വർണം നേടി. ബിജോയിയുടെ രണ്ടാം സ്വർണമാണിത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad