Type Here to Get Search Results !

ഇന്ന് ലോക എയ്ഡ്സ് ദിനം;എങ്ങനെ ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി; ചരിത്രം അറിയാം.!!

'' failed to upload. Invalid response: RpcError


ലോകമെമ്പാടും എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നു. എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് എല്ലാ വർഷവും ഡിസംബർ ഒന്ന് എയിഡ്സ് ദിനമായി ആചരിക്കുന്നത്. അതിലുപരി, ശരീരത്തിൻറെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന എയിഡ്സ് രോഗം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കെണ്ടാതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്.


ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു. ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ലോക എയ്ഡ്സ് ദിനമെന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനം ആയി ആചരിക്കുകയും ചെയ്തു.


1996-ൽ ആരംഭിച്ച യുഎൻഎയിഡ്സ് ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.


2021 അവസാനത്തോടെ ഏകദേശം 38.4 ദശലക്ഷം ആളുകൾ HIV ബാധിതരാണ്. അവരിൽ മൂന്നിൽ രണ്ടും (25.6 ദശലക്ഷം) ആഫ്രിക്കൻ മേഖലയിൽ എച്ച്ഐവി ബാധിതരാണെന്ന് ലോകാരോ​ഗ്യ സംഘടന പറയുന്നു. 


അടിയന്തര ധനസഹായം, അവബോധം, മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ ആവശ്യമുള്ള ഗുരുതരമായ പ്രശ്‌നമാണിതെന്ന് പൊതുജനങ്ങളെയും സർക്കാരിനെയും ഓർമ്മപ്പെടുത്തുന്നതിനാൽ ലോക എയ്ഡ്‌സ് ദിനം പ്രാധാന്യമർഹിക്കുന്നു.

 *''Equalize''(തുല്യമാക്കുക)* എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിനത്തിലെ പ്രമേയം. UNAIDS അനുസരിച്ച്, എയ്ഡ്‌സ് അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തെ തടസ്സപ്പെടുത്തുന്ന അനീതികൾ ഇല്ലാതാക്കാൻ എല്ലാവരും പ്രവർത്തിക്കണം എന്നാണ് ഇതിനർത്ഥം. ഈ രോഗത്തെ "ഒരുമിച്ച് തടുത്തു നിർത്താം" എന്നാണ് ഈ പ്രമേയം നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. ഒപ്പം കൂട്ടായി നിൽക്കാം, അസമത്വങ്ങൾക്കെതിരെ പോരാടാം എന്നൊരു സന്ദേശം കൂടിയാണ് ഈ വര്‍ഷം WHO നല്‍കുന്നത്.


അകറ്റി നിർത്തല്ലേ , കൂടെ നിർത്താം. അവർക്ക് നമ്മുടെ ഒരു സ്നേഹസ്പർശം മാത്രം മതി, മരണം കൊത്തിപ്പറിക്കാൻ കാത്തുനിൽക്കുന്ന മനുഷ്യരെ കുത്തിനോവിക്കല്ലേ...നന്മയുള്ള ലോകത്തിനായി കൈകോർക്കാം...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad