Type Here to Get Search Results !

കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം; ഒഴിവാക്കേണ്ടത് ഈ ഭക്ഷണങ്ങൾ



നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍ (Liver). നാം കഴിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ കരള്‍ വീക്കം ഉണ്ടാക്കുകയും തുടര്‍ന്ന് കരളിനെ തകരാറിലാക്കുകയും ചെയ്യുന്നു. അതിനാല്‍, കരള്‍ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ കരളിനെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ( food items) നമ്മള്‍ ഒഴിവാക്കണം. ആരോഗ്യകരമായ കരളിന് (healthy liver) വേണ്ടി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ (Health experts) നിര്‍ദേശിക്കുന്നു. അത്തരത്തില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണപാദര്‍ത്ഥങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.



ഫ്രെഞ്ച് ഫ്രൈസ്



എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ലഘുഭക്ഷണമാണ് ഫ്രെഞ്ച് ഫ്രൈസ്. ഫ്രെഞ്ച് ഫ്രൈസ് സ്വാദിഷ്ഠമാണെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഫ്രെഞ്ച് ഫ്രൈസ് പതിവായി കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകും.



ബര്‍ഗര്‍



നിങ്ങളുടെ ജീവത്തിലെ ഏറ്റവും വലിയ ശത്രുവാണ് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍. അതിന് ഒരു ഉദാഹരണമാണ് ബര്‍ഗര്‍. ഒരു ചീസ് ബര്‍ഗറില്‍ 16 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. അതിനാല്‍ ഇത് പതിവായി കഴിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും.



പഞ്ചസാര


അമിതമായി ശുദ്ധീകരിച്ച പഞ്ചസാരയും ഫ്രക്ടോസ് കോണ്‍ സിറപ്പും കരളിനെ തകരാറിലാക്കും. നിങ്ങള്‍ അമിതഭാരമില്ലാത്തവരാണെങ്കിലും പഞ്ചസാര നിങ്ങളുടെ കരളിനെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.



വിപ്പിംഗ് ക്രീം



പല പലഹാരങ്ങളിലും വിപ്പിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നുണ്ട്. നമുക്ക് എത്രത്തോളം വിപ്പിംഗ് ക്രീമും ഇഷ്ടമാണോ അത്രത്തോളം അത് നമ്മുടെ കരളിന് ദോഷകരമാണ്. വിപ്പിംഗ് ക്രീമിലെ ഉയര്‍ന്ന കലോറി, പഞ്ചസാര, കൊഴുപ്പ് എന്നിവ നിങ്ങളുടെ രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും ഇത് കരളിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.



മദ്യം



മദ്യപാനം ശരീരത്തിലെ വിഷ വസ്തുക്കളുടെ അളവ് ഉയര്‍ത്തുകയും കരളിന് കൂടുതല്‍ സമ്മര്‍ദ്ദം കൊടുക്കുകയും ചെയ്യുന്നു. ഇത് കരളില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും സിറോസിസ് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.



എന്നാല്‍ സമീകൃത ആഹാരം കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതിനാല്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എതൊക്കെയെന്ന് നോക്കാം.


1.ചായ



ചായയില്‍ ധാരാളമായി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവ കരളിലെ എന്‍സൈമുകളുടെയും കൊഴുപ്പിന്റെയും അളവ് മെച്ചപ്പെടുത്തും.



2. ഓട്‌സ്



നാരുകളാല്‍ സമ്പുഷ്ടമാണ് ഓട്ട്‌സ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഓട്‌സിനു കഴിയുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവ വേഗത്തിലാക്കുന്നു മാത്രമല്ല കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നു.



3. പച്ചക്കറികള്‍




പച്ചക്കറികള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ബ്രോക്കോളി, കോളിഫ്‌ളവര്‍, ചീര മുതലായ പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങള്‍ തടയാനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.



6അണ്ടിപ്പരിപ്പ്




അണ്ടി പരിപ്പില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കരള്‍ രോഗത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ഇവ സഹായിക്കും

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad