Type Here to Get Search Results !

ഓർക്കുക റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രം വഴി ജൂൺ 30 വരെ സ്വീകരിക്കുന്നു


 _എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു._



 _അക്ഷയ കേന്ദ്രം വഴി റേഷൻ കാർഡ് അംഗത്തെ ആധാറുമായി ലിങ്ക് ചെയ്യാം._



*താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*


*_1. കാർഡിലെ ഏതെങ്കിലും അംഗം:-_*

   _a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ_

   _b. ആദായ നികുതി ദായകൻ_

   _c. സർവീസ് പെൻഷണർ_

   _d. 1000+ ചതുരശ്ര അടി വീട് ഉടമ_

   _e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ_

   _f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)_


*_2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി_*

   _a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)_

   _b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)_


*മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.*

   _a. ആശ്രയ പദ്ധതി_

   _b. ആദിവാസി_

   _c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ_

   _d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)_


*ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.*


മാർക്ക് ഘടകങ്ങൾ :-


1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

2. ഹൃദ്രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ  

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിൻ്റെ അവസ്ഥ

8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്


*അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.*


_BPL അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രത്തിൽ എത്തുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതാണ്._


 *1. ആശ്രയ വിഭാഗം:* _ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം_


 *2. ഗുരുതര മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) :* 

_ചികിത്സാ രേഖകളുടെ പകർപ്പുകൾ_


 *3. പട്ടിക ജാതി /വർഗ്ഗം :*

 _തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്_


 *4. വിധവ ഗൃഹനാഥയാണെങ്കിൽ :* 

_വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc._


 *5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :* 

_വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്_


 *6. ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ :* 

_ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം_


 *7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :* 

_വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം_


*അവസാന തീയതി : 2022 ജൂൺ 30*


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad