Type Here to Get Search Results !

ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി



ഒരു തവണ ഇന്ധനം നിറച്ചാൽ കാറിൽ 650 കി.മീ ദൂരം പോകാം. ഇന്ധനം പക്ഷെ ഹൈഡ്രജനാണ്. രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ തിരുവനന്തപുരത്തെത്തി. ഹൈഡ്രജൻ കാറുകളുടെ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായി സംസ്ഥാന സർക്കാരാണ് പുത്തൻ കാർ തലസ്ഥാനത്ത് എത്തിച്ചത്.


ജപ്പാനിൽ നിന്നും ഇന്ത്യയിലെത്തിച്ച മൂന്ന് ഹൈഡ്രജൻ കാറുകളിൽ ഒന്നാണിത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാർ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ലാഗ് ഓഫ് ചെയ്തു.


അടുത്ത വർഷങ്ങളിൽ ഹൈഡ്രജൻ കാറുകൾ നിരത്തുകൾ കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പ്രയോഗിക വശങ്ങൾ പഠിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് കാർ കേരളത്തിലെത്തിച്ചത്.


മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും, ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും സംയോജിപ്പിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറിൻറെ പ്രവർത്തനം. കാർബൺ രഹിത ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ പരിസര മലിനീകരണം തീരെ കുറവ്.


ഹൈഡ്രജൻ വിതരണം വ്യാപകമായാൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ് രണ്ടര രൂപ മാത്രം. ഒരുകോടി അൻപത് ലക്ഷം രൂപയാണ് കാറിൻറെ വിപണി വില. തിരുവനന്തപുരത്തെ ടൊയോട്ടയുടെ ഷോറൂമിലാണ് കാർ സൂക്ഷിച്ചിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad