Type Here to Get Search Results !

വേട്ടയാടാന്‍ പുലി, ജീവനും കൊണ്ടോടി പന്നികള്‍: ഒടുവില്‍ നാല് പേരും പൊട്ടക്കിണറ്റില്‍



പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഒരു പുലിയും 3 കാട്ടുപന്നികളും കിണറ്റില്‍ വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്.

പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയേയും പന്നികളെയും കരക്ക് കയറ്റി.


മേപ്പാടി ആദിവാസിവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രന്‍ എന്ന സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ് പുലിയും കാട്ടുപന്നികകളും പെട്ടത്. രാവിലെ വിറകെടുക്കാന്‍ പോയ ആദിവാസികളാണ് വന്യജീവികളെ ആദ്യം കിണറ്റില്‍ കണ്ടത്.


നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കോണി ഉപയോഗിച്ച്‌ പുലിയെ കെണിയില്‍പ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ കോണിയിലൂടെ അള്ളി പിടിച്ച്‌ കയറിയ പുലി കിണറ്റില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടി മറഞ്ഞു. ഏറെ പണിപ്പെട്ട് മൂന്ന് കാട്ടുപന്നികളെയും പിടികൂടി പുറത്തേക്ക് എത്തിച്ചെങ്കിലും ഒരു ഒരു പന്നി അതിനോടകം ചത്തിരുന്നു.


തീറ്റ തേടി കാടിറങ്ങിയ പുലി പന്നി കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റില്‍ വീണതാവാമെന്നാണ് വനം വകുപ്പിന്‍്റെ നിഗമനം. . അതേസമയം പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad