Type Here to Get Search Results !

ബ്രഡും ബിസ്കറ്റും അധികം കഴിക്കേണ്ട; നിങ്ങളറിയേണ്ടത്...



മിക്കവരും ബ്രേക്ക്ഫാസ്റ്റായി തെര‍ഞ്ഞെടുക്കുന്ന ഭക്ഷണമാണ് ബ്രഡ്. അതുപോലെ ഈവനിംഗ് സ്നാക്ക് ആയി ബിസ്കറ്റും.

എന്നാല്‍ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം എന്തെന്ന് വഴിയേ പറയാം.


കരള്‍വീക്കം അഥവാ ലിവര്‍ സിറോസിസ് ( Liver Cirrhosis ) എന്ന രോഗത്തെ കുറിച്ച്‌ കേട്ടിട്ടില്ലേ? മദ്യപാനത്തെ തുടര്‍ന്നാണ് ഈ രോഗം ബാധിക്കപ്പെടുന്നതെന്നാണ് മിക്കവരും ധരിച്ചിട്ടുള്ളത്. എന്നാല്‍ മദ്യപാനം മൂലമല്ലാതെയും കരള്‍വീക്കം പിടിപെടാം. പ്രധാനമായും മോശം ജീവിതരീതി മൂലമാണ് കരള്‍വീക്കം പിടിപെടുന്നത്. ഇതില്‍ ഭക്ഷണത്തിന് ചെറുതല്ലാത്ത പങ്കുമുണ്ട്.


ഗുരുതരമായ രീതിയില്‍ ഈ രോഗം കരളിനെ ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ പോലും സാധിച്ചേക്കില്ല. അതിനാല്‍ തന്നെ രോഗത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തന്നെ കണ്ടെത്തി ചികിത്സ തേടേണ്ടത് നിര്‍ബന്ധമാണ്. കരള്‍സംബന്ധമായ ഏത് പ്രശ്നങ്ങളുള്ളവരും ( Liver Diseases ) പ്രത്യേകം ശ്രദ്ധിക്കണം. ഇത് കാര്യമായ രീതിയില്‍ പരിഗണിക്കപ്പെടാതെ മുന്നോട്ട് പോയാല്‍ കരള്‍വീക്കത്തില്‍ ( Liver Cirrhosis ) എത്താം.


ആദ്യമേ സൂചിപ്പിച്ചത് പോലെ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ കരളിന് കൂടുതല്‍ ദോഷകരമായി വരാം. അതായത് കരളിന് പ്രശ്നമുള്ളവര്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന് സാരം. അത്തരത്തിലുള്ള നാല് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.


സോഡിയം: സോഡിയം അഥവാ ഉപ്പ് കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ( Liver Diseases ) ആദ്യം മുതല്‍ക്ക് തന്നെ പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. പുറത്ത് നിന്നുള്ളതാകുമ്ബോള്‍ ഉപ്പിന്‍റെ കാര്യത്തില്‍ ശ്രദ്ധയുണ്ടായെന്ന് വരില്ല.


പാക്കേജ്ഡ് ഫുഡ്: പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണത്തില്‍ എപ്പോഴും സോഡിയത്തിന്‍റെ അളവ് കൂടുതലായിരിക്കും. അതുപോലെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിട്ടുള്ളതായിരിക്കും. ഇത് രണ്ടും കരളിനെ കൂടുതല്‍ പ്രശ്നത്തിലാക്കാം.


മദ്യം : മദ്യപാനശീലമുള്ളവരാണെങ്കില്‍ കരള്‍സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അതുപേക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ കരള്‍വീക്കത്തിലേക്ക് പെട്ടെന്ന് തന്നെ എത്തിയേക്കാം. മദ്യപിക്കുന്നവരില്‍ പൊതുവായും കരള്‍വീക്കത്തിനുള്ള സാധ്യത കൂടുതലാണ്.


ബേക്ക്ഡ് ഫുഡ്സ് : ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങളും പതിവാക്കുന്നത് കരളിന് നല്ലതല്ല. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ബ്രഡ്, ബിസ്കറ്റുകളെല്ലാം ഇക്കൂട്ടത്തില്‍ വരുന്നതാണ്. ഇവയിലും സോഡിയത്തിന്‍റെ അളവ് കൂടുതലാണെന്നതിനാലാണിത്. പൊതുവേ തന്നെ അത്രയധികം സോഡിയം അകത്തുചെല്ലുന്നത് ആരോഗ്യത്തിന് നല്ലതല്ല. പല വിധത്തിലുള്ള വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പതിവായി ബ്രഡോ ബിസ്കറ്റോ കഴിക്കുന്നത് ഒഴിവാക്കാവുന്നതാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad