Type Here to Get Search Results !

പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തരപ്രമേയവും ഒഴിവാക്കി



തിരുവനന്തപുരം.: നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.


രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തത് പോലീസിന്‍റെ അറിവോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.. സ്പീക്കരുടെ ഡയസിനു മുന്നില്‍ പ്ളക്കാര്‍ഡുകളുമായി അവര്‍ പ്രതിഷേധിച്ചു. കറുത്ത ഷര്‍ട്ടും കറുത്ത മാസ്കുമണിഞ്ഞാണ് യുവ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. ചോദ്യത്തരവേള സ്പീക്കര്‍ ഉപേക്ഷിച്ചു


ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.അട്യന്തരപ്രമേയം ഒഴിവാക്കി. സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.


നിയമസഭയില്‍ അസാധാരണ മാധ്യമവിലക്ക്


അസാധാരണ മാധ്യമവിലക്കിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്.രാവിലെ സഭയിലെത്തിയ മാധ്യമങ്ങള്‍ക്ക് വലിയ തോതിലുള്ള വിലക്കാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഓഫിസിലേക്കോ മന്ത്രിമാരുടെ ഓഫിസിലേക്കോ പോകാന്‍ അനുമതി നിഷേധിച്ചു. ചാനലുകള്‍ക്ക് സ്വന്തം നിലയില്‍ പ്രസ് ഗ്യാലറിയില്‍ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. പി ആര്‍ ഡി ഔട്ട് മാത്രം നല്‍കി. എന്നാല്‍ സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങള്‍ പി ആര്‍ ഡി നല്‍കിയില്ല. ഭരണപക്ഷത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പി ആര്‍ ഡി നല്‍കിയത്. നിയമ സഭയിലെ മാധ്യമ വിലക്കില്‍ പിന്നീട് വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി. മാധ്യമ വിലക്ക് വാച്ച്‌ ആന്‍റ് വാര്‍ഡിന് സംഭവിച്ച പിശകാണെന്നാണ് സ്പീക്കറുടെ വിശദീകരണം. എന്നാല്‍ ശൂന്യവേളയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോഴും ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്


നിയമസഭയിലെ (niyamasabha)പ്രതിപക്ഷ പ്രതിഷേധ ദൃശങ്ങള്‍ (opposition protest)ഒഴിവാക്കി ഭരണപക്ഷത്തിന്‍റെ മാത്രം ദൃശ്യങ്ങള്‍ നല്‍കിയ പി ആര്‍ ഡി (prd)നടപടിയില്‍ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് അന്വേഷിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത് . പിന്നാലെ സ്പുീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീടും മാധ്യമങ്ങളെ ദൃശ്യങ്ങള്‍ എടുക്കാന്‍ അനുവദിച്ചില്ല


കറുപ്പണിഞ്ഞ് യുവ എംഎല്‍എമാര്‍, രാഹുലിന്റെ ഓഫീസാക്രമണത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്


പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്‍റെ തുടക്കം തന്നെ പ്രതിഷേധത്തില്‍. നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്ബില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് യുവ എംഎല്‍എമാര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച്‌ സഭയിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസാക്രമണത്തില്‍ പ്ലക്കാഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad