Type Here to Get Search Results !

നാലാം ആഴ്ചയും 400 കോടിയും'; തമിഴിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി 'വിക്രം



കമൽ ഹാസന്റെ ആക്ഷൻ ത്രില്ലർ ബ്ലോക്ക് ബസ്റ്റർ ചിത്രം 'വിക്രം' നാലാം ആഴ്ചയിലും തീ പാറി മുന്നോട്ട്. ഇതോടെ തമിഴ് സിനിമയിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി മാറുകയാണ് 'വിക്രം'. 400 കോടിയും കടന്ന് അടുത്ത റെക്കോർഡിനായി ചിത്രം തയ്യാറെടുക്കുകയാണ്. നിറഞ്ഞ സദസ്സോടെയാണ് 'വിക്രം' തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ അൻപതാം ദിവസം ആഘോഷമാക്കാൻ തമിഴ്നാട്ടിലെ തിയേറ്ററുകൾ ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.


ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് അക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് 'വിക്രം'. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ട്. സൂര്യ ചിത്രത്തിലെ ഒരു നിര്‍ണായക അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.


പുതിയ ബോക്സ് ഓഫീസിൽ കണക്കുകൾ കൂടി പുറത്തുവന്നതോടെ കമൽ ഹാസന്റെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായി മാറുകയാണ് 'വിക്രം'. കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷനാൻ ഈ തമിഴ് ചിത്രത്തിന് ലഭിക്കുന്നത് എന്ന റെക്കോർഡും 'വിക്രം' സ്വന്തമാക്കി കഴിഞ്ഞു. അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം റെക്കോർഡ് തുക നേടിയത്. വിജയ് നായകനായ 'ബിഗിൽ' ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം. പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. ജൂലൈ 8ന് സ്റ്റ്രീമിങ് തുടങ്ങും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad