Type Here to Get Search Results !

റോഡ് നവീകരണം പണി കൊടുത്തു; നിലം കുഴിച്ച്‌ കെട്ടിടം താഴ്ത്തി തിരിച്ചടിച്ച്‌ ഉടമ



കോഴിക്കോട്: പ്രവാസജീവിത്തില്‍ നിന്ന് മിച്ചം പിടിച്ച നിക്ഷേപം കൊണ്ടാണ് നാദാപുരം വളയത്തെ സുബൈ‌ര്‍

റോഡരികില്‍ പുതിയ ബില്‍ഡിങ് നി‍ര്‍മ്മിച്ചത്.

അത് വാടകയ്ക്ക് നല്‍കി നാട്ടില്‍ ജീവിക്കാനുള്ള വരുമാനം കണ്ടെത്താമെന്ന് പ്രതീക്ഷിച്ചിരുന്ന സുബൈ‌ര്‍ ആ വാര്‍ത്ത കേട്ടത് ഞെട്ടലോടെയാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി കയറ്റങ്ങള്‍ നിരപ്പാക്കുമ്ബോള്‍ തന്റെ കെട്ടിടത്തിന് മുമ്ബില്‍ പാത ഒന്നരമീറ്ററിലേറെ താഴും. കെട്ടിടത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കില്ല. റോഡ് പണി പെട്ടന്നെ് നടന്നു. കെട്ടിടം ആറ് അടിയോളം മുകളിലായി. കെട്ടിടമന്വേഷിച്ചെത്തിയ വാടകയ്ക്കാര്‍ പലരും മടങ്ങിയതോടെ സുബൈര്‍ നിരാശനായി.



പോംവഴി അന്വേഷിച്ച ഗൂഗിളില്‍ പരതിയപ്പോള്‍ കണ്ടെത്തിയത് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന സ്ഥാപനത്തിന്റെ വിലാസം. കെട്ടിടങ്ങള്‍ താഴ്ത്തി അവര്‍ക്ക് പരിചയമില്ലെന്നായി ഉടമ ഷിബുവിന്റെ മറുപടി. എന്നാലുമൊരു കൈ നോക്കാമെന്നായി. 6 മാസം കൊണ്ട് താന്‍ അതുവരെ ചെയ്തിരുന്ന ജോലി റിവേഴ്സിലാക്കി ഷിബു പണി തുടങ്ങി. മണ്ണ് നീക്കി കീഴെ വലിയ കുഴിയെടുത്ത്.കൂറ്റ‌ന്‍ ജാക്കികള്‍ നിരത്തി കെട്ടിടത്തിന് സപ്പോര്‍ട്ട് നല്‍കി. കെട്ടിടം പതുക്കെ താഴ്ത്തി. താഴെ കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് പുതിയ ബേസ്മെന്റ് തീര്‍ത്ത ശേഷം കെട്ടിടം താഴ്ത്തി അതിന്മേല്‍ സ്ഥാപിക്കുകയായിരുന്നു.


കേരളത്തില്‍ ഇത്തരത്തില്‍ ഒരു കെട്ടിടവും മുമ്ബ് ഈ സാങ്കേതികവിദ്യയുപയോഗിച്ച്‌ താഴ്ത്തി സ്ഥാപിച്ചിട്ടില്ലെന്ന് ഭൂമി ഹൗസ് ലിഫ്റ്റിംഗിന്റെ ഉടമ ഷിബു പറയുന്നു. പന്ത്രണ്ട് മുറികളുള്ള കെട്ടിടം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്ന സുബൈറിന് കെട്ടിടം താഴ്ത്തി റോഡ് നിരപ്പിലാക്കിയതോടെ സന്തോഷം. കെട്ടിടത്തിന് ജീവന്‍ തിരിച്ചു കിട്ടി എന്നാണ് സുബൈറിന്റെ പ്രതികരണം. പ്രവര്‍ത്തിയുടെ ചിലവ് വലുതാണെങ്കിലും കെട്ടിടത്തിന്റെ നിര്‍മ്മാണച്ചെലവുമായി തട്ടിച്ച്‌ നോക്കുമ്ബോള്‍ ഇത് തുച്ഛമാണെന്ന് ഇരുവരും പറയുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad