Type Here to Get Search Results !

വെള്ളത്തില്‍ മുങ്ങുമ്ബോഴും നീന്തുമ്ബോഴും മൂക്കിനുള്ളിലൂടെ അകത്ത് കയറും; തലച്ചോറിനെ കാര്‍ന്നു തിന്നുന്ന സോംബി അമീബ; ഈ വര്‍ഷത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു



കറാച്ചി: തലച്ചോറിനെ ഭക്ഷിക്കുന്ന സോംബി അമീബ മൂലമുണ്ടാകുന്ന നെയ്‌ഗ്ലേരിയ ഫൗലെരി ബാധിച്ച്‌ പാകിസ്താനില്‍ ഒരാള്‍ മരിച്ചു.

മറ്റൊരാള്‍ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കറാച്ചി സ്വദേശിയായ 59കാരനാണ് രോഗം ബാധിച്ച്‌ മരിച്ചത്. 30കാരനായ യുവാവാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാരകമായ അണൂബാധയാണിത്. 2022ല്‍ ഈ രോഗം ബാധിച്ച്‌ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്.


98 ശതമാനവും മാരകമായ രോഗമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അമീബ ബാധിച്ചവര്‍ രക്ഷപെടാനുള്ള സാധ്യതയും വളരെ കുറവാണ്. 1962 നും 2020 നും ഇടയില്‍, അമേരിക്കയില്‍ 151 പേര്‍ക്ക് ഈ അമീബ ബാധിച്ചിട്ടുണ്ട്. ഇതില്‍ നാലുപേര്‍ മാത്രമാണ് രോഗത്തെ അതിജീവിച്ചതെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ പറയുന്നു. പാകിസ്താനില്‍ 90ലധികം പേര്‍ ഈ രോഗം ബാധിച്ച്‌ മരിച്ചിട്ടുണ്ട്.


അമീബ അടങ്ങിയ ജലം മൂക്കിലൂടെ ശരീരത്തില്‍ കയറുമ്ബോഴാണ് നെയ്‌ഗ്ലേരിയ ഫൗലെരി പിടിപെടുന്നത്. അമീബ പിന്നീട് തലച്ചോറിലേക്ക് കയറി മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നു. ശുദ്ധജല തടാകങ്ങള്‍, നദികള്‍, നീരുറവകള്‍, ഭൂഗര്‍ഭ ജലസംഭരണികള്‍ തുടങ്ങിയവയിലെല്ലാം ഈ അമീബകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. നദിയില്‍ മുങ്ങുമ്ബോഴോ നീന്തുമ്ബോഴോ എല്ലാം അമീബകള്‍ അതിവേഗം ശരീരത്തില്‍ പ്രവേശിക്കുന്നു. ക്ലോറിന്‍ ചെയ്ത് ശുദ്ധീകരിക്കുന്നത് വഴി ഇവയുടെ സാന്നിദ്ധ്യം തടയാമെങ്കിലും സാങ്കേതികകാരണങ്ങളാല്‍ കറാച്ചിയില്‍ ഇവ വിതരണം ചെയ്യുന്നത് സാധ്യമാകാറില്ലെന്ന് അധികൃതര്‍ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad