Type Here to Get Search Results !

Raisins For Weight Loss : ഭാരം കുറയ്ക്കാന്‍ ഉണക്കമുന്തിരി കഴിക്കേണ്ടത് ഇങ്ങനെ.



ഉണക്കമുന്തിരിയില്‍ ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം (Blood Pressure) എന്നിവയുടെ അളവ് നിയന്ത്രിക്കാനും ഉണക്കമുന്തിരി സഹായിക്കും.

മുടികൊഴിച്ചില്‍ (Hair Fall) തടയുന്നത് മുതല്‍ മലബന്ധം പ്രതിരോധിക്കുന്നത് വരെ നിരവധി പ്രയോജനങ്ങള്‍ ഉണക്കമുന്തിരിയ്ക്കുണ്ട്.


‍ശരീരഭാരം കുറയ്ക്കാന്‍ ഉണക്കമുന്തിരി ഗുണം ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ? വണ്ണം കുറയ്ക്കാന്‍ ഉണക്കമുന്തിരി ഏത് രീതിയിലാണ് കഴിക്കേണ്ടതെന്നതിനെ കുറിച്ച്‌ പലര്‍ക്കും സംശയമുണ്ടാകും. ശരീരഭാരം കുറയ്ക്കാന്‍ ഉണക്കമുന്തിരി സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.


ഉണക്കമുന്തിരിയിലെ നാരുകള്‍ ആരോഗ്യപരമായ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ ഒരു ചെറിയ കപ്പ് ഉണക്കമുന്തിരി (15-20 എണ്ണം) കഴിക്കാന്‍ ഡ‍ോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. അതേസമയം പുരുഷന്മാര്‍ക്ക് പ്രതിദിനം 1.5 കപ്പ് വരെ കഴിക്കാം.


ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുക...


ഉണക്കമുന്തിരി പച്ചയായി കഴിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ മറ്റൊരു രീതിയാണ് കുതിര്‍ത്ത് കഴിക്കുക എന്നത്. വേനല്‍ക്കാലത്ത് നിങ്ങള്‍ കഴിക്കുന്ന മറ്റ് പല ഡ്രൈ ഫ്രൂട്ട്‌സ് പോലെ, 15-20 ഉണക്കമുന്തിരി രാത്രി മുഴുവന്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ കഴിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.


ഉണക്കമുന്തിരി കുതിര്‍ക്കുന്നത് ആവശ്യമില്ലാത്ത ധാതുക്കളും വിറ്റാമിനുകളും വെള്ളത്തില്‍ ലയിക്കുന്നു. ശരീരം വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ പോഷകങ്ങള്‍ മാത്രം നിലനിര്‍ത്തുന്നു. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇത് പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.


ഇരുമ്ബ് സമ്ബുഷ്ടമായതിനാല്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ചയെ ചെറുക്കാന്‍ ഉണക്കമുന്തിരി സഹായിക്കുന്നു. ഒരേ സമയം ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനുമുള്ള മികച്ചൊരു മാര്‍ഗമാണ് ഉണക്കമുന്തിരി വെള്ളം.


ഉണക്കമുന്തിരി കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങള്‍...


ഒന്ന്...


ഉണക്കമുന്തിരിയിലെ നാരുകള്‍ എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. ‌


രണ്ട്...


കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. ഇതു രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.


മൂന്ന്...


ഉണക്കമുന്തിരിയില്‍ മറ്റ് ഉണങ്ങിയ പഴങ്ങളെ അപേക്ഷിച്ച്‌ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ഉണക്കമുന്തിരിയിലെ കൂടുതല്‍ ശക്തമായ ആന്റിഓക്‌സിഡന്റുകളെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്ന് വിളിക്കുന്നു. ഈ സംയുക്തങ്ങള്‍ പ്രമേഹം, ഓസ്റ്റിയോപൊറോസിസ്, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.


നാല്...


ഉണക്കമുന്തിരി ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്. ഇത് നമ്മുടെ ദഹനത്തെ സഹായിക്കുകയും വയറിലെ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad