Type Here to Get Search Results !

റെയില്‍വേ ജംഗ്ഷനുകള്‍ എന്നാല്‍ എന്ത്.? കേരളത്തിലെ ചില റയില്‍വെ വിശേഷങ്ങള്‍ അറിയുക



കേ രളത്തിലെ പ്രധാന റെയില്‍വേ ജംഗ്ഷനുകള്‍ ഏതെല്ലാം.?

രണ്ട് റെയില്‍വേ ജംഗ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ല ഏതാണ്.?


കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷന്‍ ഏതാണ്.?


കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാറ്റ്ഫോമുകളുള്ള റയില്‍വെ സ്റ്റേഷന്‍ ഏതാണ്.?


കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഏതാണ്.?


ചോദ്യങ്ങള്‍ ഒരുപാടുണ്ട്.അതിനാല്‍ ആദ്യ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നും തുടങ്ങാം.


രണ്ടില്‍ക്കൂടുതല്‍ വ്യത്യസ്തമായ ദിശയിലേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന സ്റ്റേഷനുകളെയാണ് ജംഗ്ഷന്‍ എന്നു വിളിക്കുന്നത്.വിവിധ സ്ഥലങ്ങളിലേക്കുള്ള കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കും എന്നതാണ് ജങ്ഷന്റെ പ്രത്യേകത.


കേരളത്തിലെ പ്രധാന റെയില്‍വേ ജംഗ്ഷനുകള്‍ ഇവയൊക്കെയാണ്.


============================


പാലക്കാട് ജംഗ്ഷന്‍:


പാലക്കാട് ജില്ലയിലെ പ്രമുഖ റെയില്‍വേ ജംഗ്ഷനാണിത്.


ഒലവക്കോട് ജങ്ഷന്‍ അഥവാ ഗേറ്റ് വേ ജങ്ഷന്‍ ഓഫ് കേരള എന്നറിയപ്പെടുന്ന ഇതിലൂടെയാണ് തമിഴ്നാട്ടില്‍നിന്നുള്ള ട്രെയിനുകള്‍ പ്രധാനമായും കേരളത്തിലേക്ക് പ്രവേശിക്കുന്നത്.ഷൊര്‍ണൂര്‍, കോയമ്ബത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളാണ് ഈ ജങ്ഷനിലൂടെ കടന്നുപോകുന്നത്.


രണ്ട് റെയില്‍വേ ജങ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ലയാണ് പാലക്കാട്.(പാലക്കാട്, ഷൊര്‍ണൂര്‍)


============================


ഷൊര്‍ണൂര്‍ ജംഗ്ഷന്‍ :


പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയോരത്താണ് കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷനായ ഷൊര്‍ണൂര്‍ നിലകൊള്ളുന്നത്.


മംഗലാപുരം,പാലക്കാട്, എറണാകുളം,നിലമ്ബൂര്‍ എന്നീ നാല് വ്യത്യസ്ത റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.


കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാറ്റ്ഫോമുകളും ഉള്ളത് (ഏഴ് എണ്ണം) ഈ ജങ്ഷന്‍ സ്റ്റേഷനിലാണ്.നാല്-അഞ്ച് പ്ലാറ്റുഫോമുകള്‍ക്കിടയില്‍ മനോഹരമായ (ചെറിയ) പൂന്തോട്ടവുമുണ്ട്.


============================


എറണാകുളം ജംഗ്ഷന്‍:


എറണാകുളം ജങ്ഷനാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ ജങ്ഷന്‍.എറണാകുളം സൗത്ത് എന്നറിയപ്പെടുന്ന ഇവിടെ ആറു പ്ലാറ്റുഫോമുകളാണുള്ളത്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ ജങ്ഷനാണിത്.


കോട്ടയം,ആലപ്പുഴ, കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ്,തൃശ്ശൂര്‍ എന്നീ റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.


============================


കായംകുളം ജംഗ്ഷന്‍:


കേരളത്തിലെ ഏറ്റവും തിരക്കുകുറഞ്ഞതും , ചെറുതുമായ ഈ ജങ്ഷന്‍ ആലപ്പുഴ ജില്ലയിലാണ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.


അഞ്ച് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.


===========================


കൊല്ലം ജംഗ്ഷന്‍ :


തെക്കന്‍ കേരളത്തിലെ ഏറ്റവും പ്രമുഖ റെയില്‍വേ ജങ്ഷനാണ് ഇത്.


കേരളത്തിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോമും ഇവിടെയാണ്.പ്ലാറ്റ്ഫോം ഒന്നും , ഒന്ന് എ.യും കൂടിച്ചേരുമ്ബോള്‍ ആകെ നീളം 1180.5 മീറ്റര്‍ ആണ്.(ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിര്‍മ്മാണം നടക്കുന്നു.ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രാജ്യത്ത് നിലവിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം ഉള്ളത്)


ആറു പ്ലാറ്റ്ഫോമുകളുള്ള ഇതിലൂടെ കടന്നുപോകുന്ന റൂട്ടുകള്‍ തിരുവനന്തപുരം, തെങ്കാശി,കായംകുളം എന്നിവിടങ്ങളിലേക്കാണ്.


മെമു ട്രെയിന്‍ സര്‍വീസുകള്‍ക്ക് പ്രശസ്തമാണ് ഈ ജംഗ്ഷന്‍.


കേരളത്തിലെ പ്രമുഖ റെയില്‍വേ റൂട്ടുകള്‍ ഇവയാണ്.


1.തിരുവനന്തപുരം-എറണാകുളം (കോട്ടയം വഴി)


2.തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി)


3.എറണാകുളം-ഷൊര്‍ണൂര്‍ (ഏറ്റവും കൂടുതല്‍ ട്രെയിനുകളുള്ള റൂട്ട്)


4.തൃശ്ശൂര്‍-ഗുരുവായൂര്‍ (നിലവില്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്ന ഏറ്റവും ചെറിയ റൂട്ട്)


5.ഷൊര്‍ണൂര്‍-മംഗലാപുരം (കര്‍ണാടക)


6.കൊല്ലം-തെങ്കാശി (തമിഴ്നാട്)


7.പാലക്കാട്-പൊള്ളാച്ചി (തമിഴ്നാട്)


8.എറണാകുളം-കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് (ഏറ്റവും ചെറിയ റൂട്ടാണ്. പക്ഷേ, നിലവില്‍ പാസഞ്ചര്‍ ട്രെയിനുകളില്ല)


9.ഷൊര്‍ണൂര്‍-നിലമ്ബൂര്‍ റോഡ് (ഏറ്റവും പരിസ്ഥിതിസൗഹൃദമായ റെയില്‍ റൂട്ട് )


10.തിരുവനന്തപുരം-കന്യാകുമാരി (തമിഴ്നാട്)


കേരളത്തെ തമിഴ്നാടുമായാണ് ഏറ്റവും കൂടുതല്‍ റെയില്‍ റൂട്ടുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്.


കേരളത്തില്‍നിന്നും കോയമ്ബത്തൂരിനടുത്തുള്ള പോത്തനൂരിലേക്ക് ട്രെയിന്‍ ഓടാന്‍ തുടങ്ങിയിട്ട് 2022ഏപ്രില്‍ 14ന് 160 വര്‍ഷങ്ങളായി.


കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയില്‍പ്പാത ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ 30.5 കി. മീ. നീളത്തില്‍ 1861, മാര്‍ച്ച്‌, 12ന് പ്രവര്‍ത്തനം തുടങ്ങി.തിരൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ആ വര്‍ഷം മെയ് ഒന്നിനും, കുറ്റിപ്പുറത്തുനിന്ന് പട്ടാമ്ബിയിലേക്ക് അടുത്ത വര്‍ഷം സെപ്തംബര്‍ 23 നും, പട്ടാമ്ബിയില്‍ നിന്നു കോയമ്ബത്തൂരിനടുത്തുള്ള പോത്തനൂര്‍ക്ക് 1862 ഏപ്രില്‍ 14 നും തീവണ്ടികള്‍ ഓടിത്തുടങ്ങി.


*കേരളത്തില്‍ ആദ്യത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച വര്‍ഷം?

Ans : 1861 (തിരൂര്‍-ബേപ്പൂര്‍)


*കേരളത്തിലെ ഏറ്റവും വലിയ റെയില്‍വെ സ്റ്റേഷന്‍?

Ans : ഷൊര്‍ണ്ണൂര്‍ (പാലക്കാട്)


*കേരളത്തിലെ റെയില്‍വെ ഡിവിഷനുകള്‍?

Ans : തിരുവനന്തപുരം, പാലക്കാട്


*റെയില്‍വെ സര്‍വ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകള്‍?

Ans : ഇടുക്കി,വയനാട്


*ഒരു റെയില്‍വെ സ്റ്റേഷനുകളുള്ള ജില്ല?

Ans : പത്തനംതിട്ട (തിരുവല്ല റെയില്‍വെ സ്റ്റേഷന്‍)


*ഏറ്റവും കൂടുതല്‍ റെയില്‍വെ സ്റ്റേഷനുകളുള്ള ജില്ല?

Ans : തിരുവനന്തപുരം (20)


*കേരളത്തില്‍ ഇലക്‌ട്രിക് ട്രെയിന്‍ ആരംഭിച്ച വര്‍ഷം?

Ans : 2000


*ഇന്ത്യന്‍ റെയില്‍വെയുടെ സാധാരണ ട്രെയിനുകളുടെ നിറം?

Ans : നീല


*രാജധാനി എക്സ്പ്രസിന്റെ നിറം?

Ans : ചുവപ്പ്‍


*ശതാബ്ദി എക്സ്പ്രസിന്റെ നിറം?

Ans : നീല,മഞ്ഞ


*ഗരീബ് എക്സ്പ്രസിന്റെ നിറം?

Ans : പച്ച,മഞ്ഞ


*കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ സര്‍വ്വീസ്?

Ans : തിരുവനന്തപുരം - സില്‍ച്ചാര്‍


എക്സ്പ്രസ്


*കേരളത്തിലൂടെ കടന്നുപോകുന്നവയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ സര്‍വ്വീസ്?

Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഢ്- കന്യാകുമാരി)


*കേരളത്തിലെ ആദ്യ ഇലക്‌ട്രിക് ട്രെയിന്‍?

Ans : എറണാകുളം-ഷൊര്‍ണൂര്‍


*കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിന്‍ സര്‍വ്വീസ്?

Ans : കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡല്‍ഹി)


*എറണാകുളം - ആലപ്പുഴ തീരദേശ റെയില്‍വെ പാത ആരംഭിച്ച വര്‍ഷം?

Ans : 1989


*ഇന്ത്യന്‍ റെയില്‍വേയുടെ ഫോട്ടോ ഗാലറിയില്‍ ഇടം പിടിച്ച കേരളത്തിലെ ഏക റയില്‍വെ പാലം

കൊല്ലം-ചെങ്കോട്ട റൂട്ടിലെ പതിമൂന്ന് കണ്ണറപ്പാലം


*ഏറ്റവും നീളമേറിയ റയില്‍വെ പാലം വല്ലാര്‍പാടത്തെ റെയില്‍വേ പാലമാണ് ഏറ്റവും നീളമേറിയ റയില്‍വെ പാലം.4.62 കിലോമീറ്റര്‍ നീളമുള്ള പാലം ഇന്ത്യയിലെത്തന്നെ ഏറ്റവും നീളമേറിയ റെയില്‍വേ പാലമാണ്. ഇടപ്പള്ളിക്കും വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ് ടെര്‍മിനലിനും ഇടയില്‍ കമ്മീഷന്‍ ചെയ്‌ത 8.86 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ ഭാഗമാണിത്.

===============

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad