Type Here to Get Search Results !

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു



കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4930 രൂപയും പവന് 39,440 രൂപയുമായി. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണവില.


അതേസമയം, ദേശീയതലത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. 760 രൂപ കുറഞ്ഞ് 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 53,620 രൂപയായി. ഇന്നലെ ഇത് 54,380 രൂപയായിരുന്നു. വെള്ളിയ്ക്കും വില കുറഞ്ഞു. ഇന്നലെ വെള്ളിക്ക് കിലോയ്ക്ക് 70,000 രൂപയായിരുന്നു. ഇന്ന് 1700 രൂപ കുറഞ്ഞ് 68,300 രൂപയായി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad