Type Here to Get Search Results !

സല്യൂട്ട്' ഒ.ടി.ടി റിലീസില്‍ പ്രതിഷേധം; ദുൽഖർ സൽമാന് വിലക്കുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്



നടൻ ദുൽഖർ സൽമാന് വിലക്കുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറിന്റെ പുതിയ ചിത്രം 'സല്യൂട്ട്' ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി.ദുൽഖറിന്‍റെ നിര്‍മാണ കമ്പനിയായ വേഫെററിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ താരം തന്നെയാണ് മുഖ്യവേഷത്തിലെത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ, ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്ന് ഫിയോക് ആരോപിക്കുന്നു.ദുൽഖർ സൽമാന്റെ ചിത്രങ്ങളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. താരത്തിന്റെ ഇതരഭാഷ ചിത്രങ്ങളുമായും സഹകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad