Type Here to Get Search Results !

ഇ ശ്രം-48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതി

എന്താണ് ഇ ശ്രം

സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതിയുടെ പേരാണ് ‘ഇ-ശ്രം’.

ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്

തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക

ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം

  •  കൂലി വേലക്കാർ
  • വഴിയോര കച്ചവടക്കാർ
  • കർഷകർ
  • കർഷക തൊഴിലാളികൾ
  • ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
  • പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
  • കുടുംബശ്രീ പ്രവർത്തകർ
  • ആശാ വർക്കർമാർ
  • അംഗനവാടി ടീച്ചർമാർ , ആയ മാർ
  • വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ
  • പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
  • വീട്ടുജോലിക്കാർ
  • ബാർബർമാർ
  • പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
  • മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
  • കെട്ടിട നിർമ്മാണ തൊഴിലാളികൾ
  • ആശാരിമാർ , മേശരിമാർ, ഹെൽപ്പർമാർ
  • ഹെഡ് ലോഡ് വർക്കർമാർ
  • ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
  • ബീഡി തൊഴിലാളികൾ
  • എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും
  • തുകൽ തൊഴിലാളികൾ
  • നെയ്ത്തുകാർ
  • ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
  • മില്ലുകളിലെ തൊഴിലാളികൾ
  • മിഡ് വൈഫുകൾ
  • ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും 
  • സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
  • ടാറിങ്ങ് തൊഴിലാളികൾ
  • കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
  • കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ

പ്രധാനമന്ത്രി ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ

തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും. 

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും. വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണ് ഇത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് അല്ല. ആദ്യ വർഷത്തെ പോളിസി മാത്രമാണ് സൗജന്യം.

യോഗ്യതാ മാനദണ്ഡം

 പ്രായം 18 മുതൽ 59 വയസ് വരെ

 ആദായനികുതി അടയ്ക്കുന്നവർ ആകരുത്

PF, ESI എന്നിവയിൽ അംഗമാകരുത്

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ സെന്ററിൽ ബന്ധപ്പെടുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad