Type Here to Get Search Results !

കേരളത്തിൽ 2007 ലോ അതിന് മുമ്പോ ജനിച്ച കൗമാരക്കാരുടെ വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ

കേരളത്തിൽ 2007 ലോ അതിന് മുമ്പോ ജനിച്ച കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങും.സ്പോട് രജിസ്റ്റർ വഴിയും ഓൺലൈൻ വഴിയും വാക്സിൻ എടുക്കാം.www.cowin.gov.in എന്ന വെബ്സൈറ്റ് മുകേനെ ആണ് രജിസ്ട്രെഷൻ ചെയ്യേണ്ടത്.ഇതിന് വേണ്ടി സ്വന്തമായി മൊബൈൽ ഇല്ലാത്തവർക്ക് നേരത്തെ കുടുംബാംഗങ്ങൾ ഉപയോഗിച്ച ഫോൺ നമ്പർ വെച്ചും രജിസ്റ്റർ ചെയ്യാം.2007 ലോ അതിന് മുമ്പോ ജനിച്ചവർക്കാണ് ഇപ്പോൾ വാക്സിൻ കൊടുക്കുന്നത്.


കൗമാരക്കാർക്ക് കോവക്സിൻ ആണ് നൽകുന്നത്.വാക്സിൻ എടുക്കാനായി 15 നും 18 നും ഇടയിൽ പ്രായം വരുന്ന 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്.വാക്സിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയൽ രേഖ വെബ്സൈറ്റ്ൽ അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.ആധാർ കാർഡോ അത് ഇല്ലാത്തവർ സ്കൂളിലെ തിരിച്ചറിയൽ കാർഡോ ഉപയോഗിക്കാം.ആൾറെഡി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റർ ചെയ്യാം.ഒരു ഫോൺ നമ്പർ ഉപയോഗിച്ച് മാക്സിമം 4 പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.വാക്സിൻ കേന്ദ്രത്തിൽ നേരിട്ടത്തി സ്പോട് രജിസ്റ്റർ വഴിയും വാക്സിൻ സ്വീകരിക്കാം.

കൗമാരക്കാർക്ക് കോവിഡ് വാക്സിൻ നാലാഴ്ച ഇടവേള യിൽ രണ്ട് ഡോസ് നൽകുമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ dr nk അരോര പറഞ്ഞിരുന്നു. പ്രായപൂർത്തിയായ വരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ്സു മുതൽ ഉള്ളവർ.

15 വയസ്സു മുതൽ 18 വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് കേരളം നേരത്തെതന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ്. എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തും .

ഒമിക്രോൺ സാഹചര്യത്തിൽ കുട്ടികളുടെ വാക്സിനേഷൻ വര വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad