Type Here to Get Search Results !

ഒരു ദിർഹം = 22.43 രൂപ; മൂല്യം വീണ്ടും ഇടിഞ്ഞനാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്



▫️യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇ‌ടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ ലഭിക്കും. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 82.35 ആയി ഇടിയുകയായിരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.25 എന്ന നിലയിലായിരുന്നു.


അമേരിക്കൻ കറൻസി വിപണിയുടെ ശക്തിയും ഇന്ത്യൻ ഓഹരി വിപണിയിലെ നെഗറ്റീവ് പ്രവണതയും മൂലമാണ് ഇന്നത്തെ വ്യാപാരത്തിൽ ഇ‌ടിവ് സംഭവിച്ചത്. മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്ക് പണമയക്കാൻ ഗള്‍ഫിലെ മണി എക്സ്ചേഞ്ചുകളിൽ ഇന്നു രാവിലെ മുതൽ വൻ തിരക്കനുഭവപ്പെട്ടു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad