Type Here to Get Search Results !

കൊപ്ര വില താഴോട്ട് ; നാളികേര കർഷകർ പ്രതിസന്ധിയിൽ



കോഴിക്കോട് | മാർക്കറ്റിൽ കൊപ്രയ്ക്ക് വൻ വില ഇടിവ്. കൊപ്രയുമായി മാർക്കറ്റുകളിലെത്തുന്ന നാളികേര കർഷകരിൽ നിന്ന് അവ വാങ്ങാൻ കച്ചടവടക്കാർ തയാറാകുന്നില്ല.ഉണ്ട, കൊപ്ര, പിടി എന്നിവയെക്കാന്നും മാർക്കറ്റിൽ ആവശ്യക്കാരില്ല. നാളീകേരത്തിന്റെ വില പറയാൻ തന്നെ മടിക്കുകയാണ് കച്ചവടക്കാർ. അത്രയും താഴ്ചയിലാണ് വില നിലവാരം.


കഴിഞ്ഞ വർഷം ഈ സമയത്ത് 15000 രൂപയുണ്ടായിരുന്ന ഉണ്ടയ്ക്ക് ഇപ്പോൾ 7600 രൂപ ലഭിച്ചാലായി. കൊപ്രക്ക് 11000 ലഭിച്ചിരുന്നത് ഇപ്പോൾ 8000 രൂപയും പിടി തേങ്ങക്ക് 11, 12 രൂപ തോതിൽ കിട്ടിയിരുന്നത് ഇപ്പോൾ പരമാവധി 8 രൂപയും വരെ എത്തി നിൽക്കുന്നു.കഴിഞ്ഞ അഞ്ചു മാസമായി തേങ്ങ വില കുത്തനെ താഴാൻ തുടങ്ങിയിട്ട്.ഇതോടെ പ്രതിസന്ധിയിലായ നാളികേര കർഷകർ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ്. കർഷകരുടെ രക്ഷക്കായി കൊപ്ര, പച്ചത്തേങ്ങ എന്നിവയ്ക്ക് താങ്ങുവില നല്കി സംഭരണം ഏർപ്പെടുത്തുക എന്നതാണ് പ്രതിവിധി. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നാളികേര സംഭരണം നടന്നിരുന്നെങ്കിലും ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തേങ്ങക്ക് വില ഇടിഞ്ഞ സാഹചര്യത്തിൽ സംഭരണ നടപടി ഉണ്ടായതായി കാണുന്നുമില്ല. ലക്ഷക്കണക്കിന് വരുന്ന നാളീകേര കർഷകരാണ് മാസങ്ങളായി കരുതി ഒരുക്കി എടുത്തിട്ടുള്ള ചരക്കിന് വിപണിയിൽ ആവശ്യക്കാരില്ലാതെ കുഴങ്ങുന്നത്. ഇതിനിടയിൽ കുറച്ചൊരു ആശ്വാസം അടക്ക വൈവശമുള്ള കർഷകർക്കാണ്. പഴയതും, പുതിയതും തെരയാതെ 350 രൂപ നല്കുന്നു എന്നതാണ് ഇവരുടെ ആശ്വാസം.

Top Post Ad

Below Post Ad