റെയില്‍വേയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദ് ചെയ്യുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും സര്‍വീസ് നടത്തില്ല.
പൂര്‍ണമായി റദ്ദ് ചെയ്ത ട്രെയിന്‍ സര്‍വീസുകള്‍
ഏപ്രില്‍ 23
1. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (ട്രെയിന്‍ നമ്ബര്‍-12082 )
2. എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ (ട്രെയിന്‍ നമ്ബര്‍-06448)
ഏപ്രില്‍ 24
1 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (ട്രെയിന്‍ നമ്ബര്‍-12081)
2. ഷൊര്‍ണൂര്‍ ജങ്ഷന്‍- കണ്ണൂര്‍ മെമു (ട്രെയിന്‍ നമ്ബര്‍-06023)
ഭാഗികമായി റദ്ദ് ചെയ്ത ട്രെയിന്‍ സര്‍വീസുകള്‍
1.ഏപ്രില്‍ 23ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-എറണാകുളം ജംഗ്ഷന്‍ എക്സ്പ്രസ് ( ട്രെയിന്‍ നമ്ബര്‍ 16306) തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ.
2 ഏപ്രില്‍ 22ന് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള ട്രെയിന്‍ നമ്ബര്‍ 12623 തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.
3. ഏപ്രില്‍ 23-ന് തിരുവനന്തപുരത്ത് നിന്നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ഡെയ്‌ലി മെയില്‍ ( ട്രെയിന്‍ നമ്ബര്‍ 12624) തിരുവനന്തപുരത്തിനും തൃശ്ശൂരിനും ഇടയില്‍ വച്ച് ഭാഗികമായി റദ്ദാക്കി. ട്രെയിന്‍ തൃശൂരില്‍ നിന്നാണ് പുറപ്പെടുക.
സമയക്രമത്തില്‍ മാറ്റം വരുത്തിയ ട്രെയിനുകള്‍
1. ഏപ്രില്‍ 23-ന് ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 3.40ന് പുറപ്പെടേണ്ട ആലപ്പുഴ-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 22640 ) 4 മണിക്കൂറും 40 മിനിറ്റും വൈകിയായിരിക്കും സര്‍വീസ് ആരംഭിക്കുക.
2. ഏപ്രില്‍ 23-ന് കന്യാകുമാരിയില്‍ നിന്ന് രാവിലെ 10.10ന് പുറപ്പെടേണ്ട കന്യാകുമാരി - കെഎസ്‌ആര്‍ ബെംഗളൂരു എക്സ്പ്രസ് ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക.