Type Here to Get Search Results !

കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റു; ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു



കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്‌സ് രശ്മി രാജേഷ് (33)മരിച്ചു. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപത്തിയൊന്നോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രശ്മിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലും, പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. എന്നാൽ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും, ഛർദിയും അടക്കമുള്ള അസ്വസ്ഥതകൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുക്കുകയായിരുന്നു.Read Latest Local News and Malayalam Newsകോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം ശശി തരൂർ ഡൽഹി നായരല്ല, വിശ്വപൗരൻ; പഴയ പ്രസ്താവന തിരുത്തി ജി സുകുമാരൻ നായർപ്രതിസന്ധികൾക്കിടയിലും സംഗീതത്തെ കൈവിട്ടില്ലപുതുവത്സര ദിനത്തിൽ വയോജന അയൽക്കൂട്ട സംഗമവുമായി വടക്കേക്കര ഗ്രാമപഞ്ചായത്ത്വടക്കേക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അണ്ടിപ്പിള്ളിക്കാവിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി 'ഒപ്പം 2023' എന്ന പേരിൽ വയോജന അയൽക്കൂട്ട സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡിലെ മന്ദാരം, ത്രിവേണി, ശംഖുപുഷ്പം, കൃപാസദനം, ഗൃഹലക്ഷ്മി എന്നീ അഞ്ച് അയൽക്കൂട്ടങ്ങളിൽ നിന്നും നൂറു പേർ പങ്കെടുത്തു. വാർഡ് മെമ്പർ ലൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.വി ജോസ് മാഷ് മുഖ്യ പ്രഭാഷണം നടത്തി. പറവൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, പഞ്ചായത്ത് മെമ്പർമാരായ സിന്ധു മനോജ്, പി.കെ ഉണ്ണികൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ചിത്രലേഖ ബാബു, സിഡിഎസ് അംഗം ഷീലാ മോഹനൻ, എ.ഡി.എസ് സെക്രട്ടറി ജിനി സജീവ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ പീയൂസ് വേലിക്കകത്ത്, ശാരദ അന്തിക്കാട്, പ്രസിഡൻ്റ് രശ്മി അനിൽകുമാർ എന്നിവർ ചേർന്ന് ന്യൂ ഇയർ കേക്ക് മുറിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അംഗങ്ങളും മെമ്പർമാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad