Type Here to Get Search Results !

ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടാനൊരുങ്ങി സർക്കാർ, പ്രായപരിധി നിശ്ചയിക്കും, കുട്ടികൾക്ക് രക്ഷിതാവിൻ്റെ അനുമതി വേണം*



ന്യൂഡല്‍ഹി:കുട്ടികളടക്കം നിരവധി പേരുടെ ജീവൻ പൊലിയാൻ കാരണമായ ഓണ്‍ ലൈന്‍ ഗെയിമിംങ്ങിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ സർക്കാർ. ഓൺലൈൻ ഗെയിം കളിക്കാൻ പ്രായപരിധിയടക്കമുള്ള കാര്യങ്ങൾ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പതിനെട്ടുവയസിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെയല്ലാതെ കളിക്കാൻ സാധ്യമല്ല. അതേസമയം രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധനമേർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ വിശദീകരണത്തിൽ പറഞ്ഞു.


ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള മാര്‍ഗരേഖ ഫെബ്രുവരിയില്‍ പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിൻ്റെ നീക്കം. മാര്‍ഗരേഖയിലുള്ള കരടിന് മേല്‍ അഭിപ്രായം തേടല്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ഗെയിമിങ് നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. വാതുവയ്പിന്റെയോ, ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്ന് കരടില്‍ വ്യക്തമാക്കുന്നു. പതിനെട്ട് വയസിന് താഴെയുള്ള ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാണെങ്കില്‍ അതിന് മാതാപിതാക്കളുടെ അനുമതി വേണമെന്നും കരടിൽ പറയുന്നു.


ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും കരടില്‍ പരാമർശിക്കുന്നു. അടുത്തയാഴ്ച മുതല്‍ കരടില്‍ പൊതുജനങ്ങള്‍ക്കും മേഖലയിലുള്ളവര്‍ക്കും അഭിപ്രായം പൊതുജനങ്ങൾക്ക് അറിയിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad