തലശ്ശേരി: മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറാംമൈലിലെ എം.എ. മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം.
റൂമിൽ ആളില്ലാത്ത സമയത്താണ് സംഭവമുണ്ടായത്. ചൂടുകാരണം മുറിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. കൂത്തുപറമ്പിൽ നിന്നു ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.
മുറിയിലെ ഫർണിച്ചറുകൾ കത്തിനശിച്ചു. മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാത്തതിനാൽ ചാർജർ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിർമിത ചാർജറുകൾ ഒഴിവാക്കണമെന്നും ചാർജ് ചെയ്ത് കഴിഞ്ഞാൽ ചാർജർ പ്ലഗിൽ നിന്ന് ഊരിവെക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.