Type Here to Get Search Results !

നമ്മൾ ഫ്രിഡ്ജിൽനിന്നു എടുത്ത തക്കാളിയോ, വെള്ളക്കുപ്പിയോ പുറത്തു വച്ചാൽ കുറച്ചു കഴിഞ്ഞു അതിന്റെ പുറത്തു വെള്ളത്തുള്ളികൾ ഉണ്ടാവുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? അതെങ്ങനെയാ ?

നമ്മുടെ അന്തരീക്ഷത്തിൽ വെള്ളത്തിന്റെ അംശം ഉണ്ട്. ചിലപ്പോൾ കൂടുതലും, ചിലപ്പോൾ കുറവും.ഈർപ്പം അഥവാ ഹ്യുമിഡിറ്റി എന്ന് നാം അതിനെ പറയും.



ചിലപ്പോൾ മഴ പെയ്‌യുന്നതിനു മുന്നേ വളരെ അധികം ഹ്യുമിഡിറ്റി ഉണ്ടാവുന്നു.തണുത്ത വായുവിൽ ഹ്യുമിഡിറ്റി കുറവായിരിക്കും. എന്നാൽ ചൂട് വായുവിൽ ചിലപ്പോൾ ഹ്യുമിഡിറ്റി വളരെ കൂടുതലാവും. അപ്പോൾ നമ്മളെ ' പുഴുങ്ങുന്നപോലത്തെ ' അനുഭവം ആയിരിക്കും. നമ്മൾ ആകെ വിയർത്തു കുളിക്കും.ചൂടും, അതിനൊപ്പം ഹ്യുമിഡിറ്റിയും ഉണ്ടെങ്കിൽ നമുക്ക് വളരെ പ്രയാസം ഉണ്ടാക്കും.

തണുത്ത വായുവിന് അധികം ഈർപ്പത്തെ താങ്ങി നിർത്തുവാൻ കഴിയില്ല. എന്നാൽ ചൂട് വായുവിന് കൂടുതൽ ഈർപ്പത്തെ താങ്ങി നിർത്തുവാൻ കഴിയും.

ഫ്രിഡ്ജിൽനിന്നു പുറത്തെടുക്കക്കുന്ന തണുത്ത വസ്തുവിന് ചുറ്റുമുള്ള വായു തണുക്കുന്നു.നമ്മൾ മുകളിൽ പറഞ്ഞതുപോലെ ചൂട് വായുവിൽ കൂടുതൽ ഈർപ്പം താങ്ങി നിന്നിട്ടുണ്ടെങ്കിൽ അത് തണുക്കുമ്പോൾ അത്രയും ഈർപ്പത്തെ താങ്ങി നിർത്തുവാൻ കഴിയാതാവുന്നു. അതിനാൽ തണുത്ത വസ്തുവിനെ മുട്ടുന്ന ഭാഗത്തുള്ള ഏറ്റവും തണുത്ത വായു ഘനീഭവിച്ചു അവിടെ വെള്ളത്തുള്ളികൾ രൂപം കൊള്ളുന്നു. ആ തണുത്ത തുള്ളികൾ മുട്ടുന്ന വായുവിലെ ഈർപ്പം വീണ്ടും ഘനീഭവിച്ചു ആ തുള്ളി വലുതായി വരുന്നു.

ഇതേ കാര്യം കൊണ്ടുതന്നെയാണ് മഴ പെയ്യുന്നതും.മഴമേഘം ഹ്യുമിഡിറ്റി കൂടുതലുള്ളതാണ്. അത് തണുക്കുവാൻ സാഹചര്യം കിട്ടിയാൽ ഘനീഭവിച്ചു വെള്ളം ആയി മാറുന്നു. ആ വെള്ളം കാരണം അതിനടുത്തുള്ള ഈർപ്പവും വെള്ളമായി മാറുന്നു. ഇത് ഒരു തുടർച്ച ആവുമ്പോൾ മഴയായി പെയ്യുന്നു.

തണുപ്പുള്ളപ്പോൾ നമ്മുടെ വായിൽനിന്നു സിഗററ്റിന്റെ പുകപോലെ വരുന്നത് പലരും ശ്രദ്ധിച്ചിരിക്കും.

അത് നമ്മുടെ വായിൽനിന്നും പുറത്തു വരുന്ന ഈർപ്പം കൂടിയ വായു അവിടെയുള്ള തണുത്ത വായുവുമായി ചേരുമ്പോൾ തണുക്കുകയും, ഘനീഭവിച്ചു ചെറിയ ജലകണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതാണ് നാം പുകപോലെ കാണുന്നത്.


ഇതേ കാരണം കൊണ്ടുതന്നെയാണ് നമ്മുടെ A /C പാനലിൽനിന്നു വെള്ളം ഇറ്റിറ്റു വീഴുന്നതും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad