Type Here to Get Search Results !

Ksrtc: തുടരുന്ന ഡീസല്‍ പ്രതിസന്ധി: കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് ഭാ​ഗികമായി നിലയ്ക്കും



തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെ എസ് ആര്‍ ടി സി (KSRTC)സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും(PARTIALLY STOPPED).ഇന്ധന പ്രതിസന്ധിയും (DIESEL SCARCITY)മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓ‍ര്‍ഡിനറി അടക്കം മഹാഭൂരിപക്ഷം ദീ‍‍ര്‍ഘദൂര ബസ്സുകളും സ‍ര്‍വീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് നി‍‍ര്‍ത്തിയിടുന്നത്.


തിരക്ക് അനുസരിച്ച്‌ സൂപ്പ‍ര്‍ ക്ലാസ് സ‍ര്‍വീസുകള്‍ നടത്താനാണ് നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം സ‍ര്‍വീസുകള്‍ ക്ലബ് ചെയ്ത് സാധരണ നിലയിലേക്ക് കൊണ്ടുവരും. ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കര്‍ 20 കോടി രൂപ നല്‍കിയെങ്കിലും അത് കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്താന്‍ ചൊവ്വാഴ്ച കഴിയും. അതിനാല്‍ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് സൂചന. എന്നാല്‍ സിറ്റി സ‍ര്‍വീസുകള്‍ അടക്കം തിരക്കുള്ള ഹ്രസ്വദൂര ബസ്സുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചേക്കില്ല


123 കോടി രൂപയാണ് നിലവില്‍ കെ എസ് ആര്‍ ടി സി എണ്ണ കമ്ബനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആവര്‍ത്തിച്ചു.


ഡീസല്‍ പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ, ഓ‌ര്‍ഡിനറി സര്‍വീസുകളെ മാത്രമല്ല ദീര്‍ഘദൂര സര്‍വീസുകളെയും ബാധിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സര്‍വീസുകളും മുടങ്ങി. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.


ഇതിനിടെ, വിപണി വിലയ്ക്ക് കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഐ ഒ സി സുപ്രീംകോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐ ഒ സിയുടെ സത്യവാങ്മൂലം. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ കെഎസ്‌ആര്‍ടിസി നല്‍കാനുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നു.


ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള ആനുകൂല്യങ്ങളും കെ എസ് ആ‍ര്‍ ടി സിക്ക് നല്‍കിയിരുന്നു. ഇതെല്ലാം സ്വീകരിച്ച ശേഷം ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്കുള്ള വിലയില്‍ ഇന്ധനം നല്‍കണെന്ന് പറയുന്നത്. ഇത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.


കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് കരാര്‍പ്രകാരമാണ്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ ആര്‍ബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടെതെന്നും ഐ ഒ സി പറയുന്നു. അതിനാല്‍ യതൊരു അടിസ്ഥാനവുമില്ലാത്ത ഹര്‍ജി പിഴയിടാക്കി തള്ളണമെന്നാണ് ഐ ഒ സി കോടതിയെ അറിയിച്ചിരിക്കുന്നത്.


ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഇന്‍സ്റ്റിറ്റ‍‍്യൂഷണല്‍ ബിസിനസ് മാനേജര്‍ എന്‍.ബാലാജിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വരെയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad