Type Here to Get Search Results !

കെ.എം ബഷീർ കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം; വിചാരണ ഉടൻ തുടങ്ങുമെന്ന് പ്രതീക്ഷ



തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം. 2019 ആഗസ്റ്റ് മൂന്ന് പുലർച്ചെ 1.45 നായിരുന്നു ബൈക്കിൽ സഞ്ചരിച്ച ബഷീറിനെ അമിത വേഗതയിലായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. മദ്യലഹരിയിൽ ഒരാളെ കൊന്നത് ഐഎഎസ് ഉദ്യോഗസ്ഥാനാണ് എന്നറിഞ്ഞതോടെ കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ലോബി സർവ്വസന്നാഹങ്ങളും ഇറങ്ങി. രക്ത പരിശോധന നടത്താത് മുതൽ ശ്രീറാമിന് മറവി രോഗം ഉണ്ടെന്ന് വരെ വരുത്തി തീർക്കാൻ ശ്രമിച്ചു.സമ്മർദ്ദങ്ങൾക്കൊടുവിൽ സർക്കാർ ശ്രീറാമിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും മാസങ്ങൾക്കകം തിരിച്ചെടുത്തു. പിന്നാലെ ആരോഗ്യവകുപ്പിലെ ഉന്നത സ്ഥാനത്ത് ശ്രീറാമിനെ നിയമിച്ചപ്പോൾ പ്രതിഷേധം ഉണ്ടായപ്പോഴും സർക്കാർ കണ്ടില്ലെന്ന് നടിച്ചു. കേസിൽ ഇടപെടില്ല എന്ന ന്യായം നിരത്തി. അതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാകള്കറായുള്ള ശ്രീറാം വെങ്കിട്ടരാമൻറെ സ്ഥലം മാറ്റം. പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ആദ്യം മുഖ്യമന്ത്രി അനങ്ങിയില്ല. ഒടുവിൽ എല്ലാക്കാലത്തും കൂടെ നിന്ന കാന്തപുരം വിഭാഗം ഇടഞ്ഞു. ആയിരങ്ങളെ അണിനിരത്തി അവർ തെരുവിലിറങ്ങി. പിന്നാലെ മുഖ്യമന്ത്രി അയഞ്ഞു. കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം തെറിച്ചു.അതേസമയം കേസിൻറെ വിചാരണ ഉടൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. അപ്പോഴും ബ്യൂറോക്രാറ്റുകളുടെ സർവ്വ പിന്തുണയും ഉള്ളപ്പോൾ സാക്ഷികൾ പോലും അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ബഷിറിൻറെ കുടുംബത്തിനും സുഹൃത്തുകൾക്കുമുണ്ട്. അത് കൊണ്ട് ബഷീറിന് നീതി കിട്ടുമോ എന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യം മാത്രമാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad