Type Here to Get Search Results !

KSRTC : കെഎസ്‌ആര്‍ടിസിയില്‍ കലാപകാലം; ഇലക്‌ട്രിക് ബസ് സിറ്റി സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി, റോഡില്‍ തടയാന്‍ സിഐടിയു



തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ‌ ടി സി എം.ഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ യൂണിയനുകള്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്. സി ഐ ടി യു അടക്കം ശക്തമായ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സര്‍ക്കുലര്‍ ഇലക്‌ട്രിക് ബസ് സര്‍വ്വീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്‌ട്രിക് ബസ് സര്‍വ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്ബളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബി എം എസ് പ്രഖ്യാപിച്ചിട്ടുണ്ട്.


ഹ്രസ്വദൂര സര്‍വീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്ബനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്‍റെ റൂട്ടികളില്‍ സ്വിഫ്റ്റിന്‍റെ ഇലക്‌ട്രിക് ബസ്സുകള്‍ എത്തിയാല്‍ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂര്‍ക്കട, സിറ്റി ഡിപ്പോയിലും വച്ച്‌ ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് പൊലീസ് സഹായം തേടിയിട്ടുണ്ട്.


പരീക്ഷണ ഓട്ടം ഹിറ്റ്, സിറ്റി സര്‍ക്കുലര്‍ ഇലക്‌ട്രിക് ബസുകള്‍ നിരത്തിലേക്ക്


കെ എസ് ആര്‍ ടി സിയുടെ പുതുതായി തുടങ്ങുന്ന സിറ്റി സര്‍ക്കുലര്‍ ഇലക്‌ട്രിക് ബസുകളാണ് ഇന്ന് മുതല്‍ നിരത്തിലിറങ്ങുത. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്നലെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസവും ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയില്‍വേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസിനും ഇന്ന് തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളും തമ്ബാനൂര്‍ ബസ്‌ സ്‌റ്റേഷനും സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എയര്‍ - റെയില്‍ സര്‍ക്കുലര്‍ സര്‍വീസ്‌. അരമണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്തും. രണ്ട് ബസാണ്‌ ഇത്തരത്തില്‍ സര്‍വീസ് നടത്തുക.


തലസ്ഥാനത്ത് 64 ബസുകളാണ് നിലവില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. ഈ ബസുകളില്‍ 23 എണ്ണത്തിന് പകരമാണ് ഇലക്‌ട്രിക് ബസുകള്‍ നിരത്തിലെത്തുക. കൂടുതല്‍ ബസുകളെത്തുന്ന മുറയ്ക്ക്, ജന്‍റം ബസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. നിലവില്‍ സിറ്റി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കില്‍ ഇലക്‌ട്രിക് ബസുകളെത്തുന്നതോടെ അത് വലിയ തോതില്‍ കുറയും. ഇലക്‌ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക‍്‍ഷോപ്പ്, വികാസ് ഭവന്‍ ഡിപ്പോ എന്നിവിടങ്ങളില്‍ നിലവില്‍ ചാര്‍ജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂര്‍ക്കടയില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഇന്ന് പ്രവര്‍ത്തന സജ്ജമാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുള്‍ ചാര്‍ജില്‍ 175 കിലോമീറ്റര്‍ ഓടും. 27 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ടാകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad