Type Here to Get Search Results !

വ്യാജ അക്കൗണ്ടുകളെക്കുറിച്ച്‌ പറഞ്ഞില്ല; ട്വിറ്റര്‍ വാങ്ങില്ലെന്ന് ഇലോണ്‍ മസ്‌ക്



കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച്‌ ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് മക്‌സ് പിന്മാറിയത്.


മസ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്ബനി പറഞ്ഞ ന്യായങ്ങള്‍ നീതീകരിക്കാനാകില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലര്‍ വ്യക്തമാക്കി. (Elon Musk says he won't buy Twitter)


സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്ബനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്ബനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയിരുന്നത്.


സജീവ ഉപയോക്താക്കളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകള്‍ ഉള്ളതെന്ന് കമ്ബനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് 'സ്പാം ബോട്ടുകള്‍' നീക്കം ചെയ്യുക എന്നതാണ് തന്റെ മുന്‍ഗണനകളിലൊന്നെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു. മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കാനിരുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad