Type Here to Get Search Results !

ഹൃദയം ബാക്ക്‌പാക്കിൽ കയറ്റിയവനിത !



സെൽവ ഹുസൈൻ. ബ്രിട്ടനിലാണ് താമസം.  

.

8 കിലോ  ബാക്ക്‌പാക്കിനുള്ളിലെ ബാറ്ററികളും, ഒരു ഇലക്ട്രിക് മോട്ടോറും ചേർന്നാണ് സെൽവയുടെ ശരീരത്തിന് ചുറ്റും രക്തം പമ്പു ചെയ്യുന്നത്.

 .ഒരിക്കൽ.. ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ സെൽവ റോഡിൽ വീഴുകയും, അവിടന്ന് 200 മീറ്റർ റോഡിലൂടെ സ്വയം നിരങ്ങി നിരങ്ങി തന്റെ കാറിൽ കയറിപ്പറ്റി. പിന്നെ സാവകാശം കാറോടിച്ചു ഫാമിലി ഡോക്ടറെ കാണാനായി ആശുപത്രിയിലേക്ക് പോയി. അവർക്ക് ഗുരുതരമായ ഹൃദയസ്തംഭനമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

.നാല് ദിവസത്തിന് ശേഷം, സെൽവയെ ആംബുലൻസിൽ ലോക പ്രശസ്തമായ ഹെയർഫീൽഡ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ ഹൃദ്രോഗ വിദഗ്ധർ അവളുടെ ജീവൻ നിലനിർത്താൻ പോരാടി. എങ്കിലും ഹൃദയം പ്രവർത്തനക്ഷമമാക്കി നിർത്തുവാൻ അവർക്കു കഴിഞ്ഞില്ല. അങ്ങനെ സെൽവയുടെ ജീവിതം വഴിമുട്ടിയതോടെ, ഭാര്യക്ക് കൃത്രിമ ഹൃദയം നൽകുന്നതിന് അവരുടെ ഭർത്താവ് തീരുമാനിച്ചു.

.

ബ്രിട്ടനിലെതന്നെ കൃത്രിമ ഹൃദയം ഉപയോഗിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് 39കാരിയായ സെൽവ ഹുസൈൻ.

2017 ലായിരുന്നു ഈ സംഭവം.


 ഇപ്പോൾ ധാരാളം ആളുകൾ ഇതുപോലുള്ള കൃത്രിമ ഹൃദയം ഉപയോഗിക്കുന്നുണ്ട് !


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad