Type Here to Get Search Results !

തെലങ്കാനയിൽ 'മീൻമഴ'. മീൻ വാരിക്കൂട്ടി നാട്ടുകാർ !



1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്. കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

.

അപകട കാരണം ചുഴലിക്കാറ്റുമൂലമാണെന്നാണു ( tornado ) ഔദ്യോഗിക അന്വേഷണ സംഘം കണ്ടെത്തിയത് !

.ചുഴലിക്കാറ്റ് ( tornado ) ഉണ്ടാവുമ്പോൾ ഭാരം കുറഞ്ഞ വസ്തുക്കൾ ആകാശത്തേക്ക് പറക്കുന്നതു സിനിമയിലും, ടിവിയിലും മറ്റും എല്ലാവരും കണ്ടിട്ടുള്ളതാണല്ലോ.

ചുഴലിക്കാറ്റ് ഉണ്ടാവുമ്പോൾ അതിനു പുറം ഭാഗത്ത് വായു മർദം കൂടുതലും, ഉൾഭാഗത്തുള്ള അതിന്റെ കേന്ത്രത്തിൽ മർദക്കുറവും ഉണ്ടാവുന്നു.

ചുഴലിക്കാറ്റ് രൂപം കൊള്ളുമ്പോൾ ആ ഭാഗത്തുള്ള ഭാരം കുറഞ്ഞ സാധങ്ങൾ.. വെള്ളമാന്നെകിൽ വെള്ളവും ചുഴലി രൂപത്തിൽ കറങ്ങുന്നു. ആ കറക്കത്തിൽ അവിടെ ഉള്ള വെള്ളവും, വെള്ളത്തിനു കൂടെ ഉള്ള സകലതും മേലോട്ട് ചുഴലിയുടെ കൂടെ പൊങ്ങുന്നു. അത് ആ ചുഴലിക്കാറ്റിനു കൂടെ അങ്ങനെ ഏറെ ദൂരം പോകുന്നു. ചുഴലിക്കാറ്റിന്റെ ശക്തി ഇടയ്ക്കു കുറയുമ്പോൾ അതിനു കൂടെ ഉള്ള വസ്തുക്കൾ താഴേക്കു പതിക്കുന്നു. 

.

മീൻ ഉണ്ടായിരുന്ന ഇടത്താണു ചുഴലിക്കാറ്റ് ഉണ്ടായത് എങ്കിൽ അത് മീൻ മഴ ആയി മറ്റൊരിടത്തു വീഴും. തവളയും, പ്രാണികളും ആണെങ്കിൽ അതും നിലത്ത് വീഴും.

.

 ഇതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം എന്താന്നെന്നുവച്ചാൽ.. ചുഴലിക്കാറ്റ് ഉണ്ടാവുമ്പോൾ അതിനു അടുത്ത് സാധാരണയിൽ കവിഞ്ഞു കാറ്റ് അനുഭവപ്പെടില്ല എന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad