Type Here to Get Search Results !

'ഞാന്‍ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്'; സഹോദരന് വേണ്ടി സഹായമഭ്യര്‍ഥിച്ച അഫ്ര ഇനി കണ്ണീരോര്‍മ



മാട്ടൂല്‍: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


എസ്‌എംഎ രോഗബാധിതനായ സഹോദരന്‍ മുഹമ്മദിന് സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറലിരുന്ന് നടത്തിയ അഭ്യര്‍ഥന ലോകം മുഴുവന്‍ കേട്ടിരുന്നു. അഫ്രയുടെ വാക്കുകള്‍ക്ക് മറുപടിയായി കോടികളാണ് കുഞ്ഞു മുഹമ്മദിനായി ഒഴുകിയെത്തിയത്.


എസ്‌എംഎ രോഗബാധിതയായ അഫ്രക്ക് ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാല്‍ ജീവിതം വീല്‍ചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവള്‍ സഹായമഭ്യര്‍ഥിച്ചപ്പോള്‍ 46 കോടിയുടെ കാരുണ്യമാണ് നാടൊന്നാകെ നല്‍കിയത്.


കുറച്ചുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 2021 ആഗസ്ത് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവെച്ചത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. അഫ്രക്കും എസ്‌എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.


അസുഖ വിവരമറിഞ്ഞ് മുമ്ബ് സഹായം ചെയ്ത നിരവധിപേര്‍ വീണ്ടും സഹായം വാഗ്ദാനം ചെയ്തു അഫ്രയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രക്ക് വീല്‍ചെയര്‍ നല്‍കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് വീല്‍ചെയര്‍ കൈമാറിയത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നത് കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. മകള്‍ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്കുപോയ അഫ്രയുടെ പിതാവ് നാട്ടിലെത്തിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad