Type Here to Get Search Results !

IBPS RRB Recruitment : ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ ഐബിപിഎസ്; 8106 ഒഴിവുകള്‍



ദില്ലി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) (ഐപിബിഎസ്) ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് (officer and office assistant) അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 27. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് - www.ibps.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 8106 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.


ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്‌, "ഗ്രൂപ്പ് "എ"-ഓഫീസര്‍മാര്‍ (സ്കെയില്‍- I, II & III), ഗ്രൂപ്പ് "ബി"-ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ (എ) ലിസ്റ്റുചെയ്തിട്ടുള്ള ഏതെങ്കിലും പ്രാദേശിക ഗ്രാമീണ ബാങ്കുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും യോഗ്യരായ ഉദ്യോഗാര്‍ത്ഥി (മള്‍ട്ടിപര്‍പ്പസ്), കോമണ്‍ റിക്രൂട്ട്‌മെന്റ് പ്രോസസിനായി (RRB- XI-നുള്ള സിആര്‍പി) രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്." അപേക്ഷിക്കാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പിലൂടെ യോഗ്യതാ മാനദണ്ഡം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ പരിശോധിക്കാവുന്നതാണ്.


IBPS RRB റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്

ഓഫീസര്‍ (സ്കെയില്‍ I, II, III) തസ്തികയിലേക്ക് അപേക്ഷിക്കുന്ന SC/ST/PWBD ഉദ്യോഗാര്‍ത്ഥികള്‍ക്ക് - 175 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് വിഭാ​ഗത്തിലുളളവര്‍ക്ക് 850 രൂപ. ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്ക് അപേക്ഷിക്കുന്ന SC/ST/PWBD ഉദ്യോഗാര്‍ത്ഥികള്‍ക്ക് - 175 രൂപയും മറ്റ് വിഭാ​ഗത്തിലുള്ളവര്‍ക്ക് 850 രൂപയുമാണ് ഫീസ്.


IBPS റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കാനുള്ള നടപടികള്‍

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് - www.ibps.in വഴി 2022 ജൂണ്‍ 27-ന് മുമ്ബ് ഒഴിവുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത IBPS വെബ്‌സൈറ്റായ www.ibps.in- നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad