Type Here to Get Search Results !

ഐഡിബിഐ ബാങ്കില്‍ 1044 എക്‌സിക്യൂട്ടീവ്‌സ്, 500 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകള്‍; അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം



മുംബൈ ആസ്ഥാനമായ-ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ ബാങ്ക് ലിമിറ്റഡ്) പരസ്യനമ്ബര്‍ 1/2022-23 പ്രകാരം ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

എക്‌സിക്യൂട്ടീവ്‌സ്- ഒഴിവുകള്‍ 1044. (ജനറല്‍ 418, ഇഡബ്ല്യുഎസ്-104, എസ്‌സി-175, എസ്ടി-79, ഒബിസി-268, പിഡബ്ല്യുബിഡി-41). കരാര്‍ നിയമനമാണിത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനമെങ്കിലും പ്രവര്‍ത്തന മികവ് പരിഗണിച്ച്‌ രണ്ട് വര്‍ഷം കൂടി സേവന കാലാവധി നീട്ടികിട്ടാവുന്നതാണ്. മൂന്ന് വര്‍ഷത്തെ സേവനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'ഗ്രേഡ് എ' അസിസ്റ്റന്റ് മാനേജര്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം പ്രായം 20-25 വയസ്സ്. 1997 ഏപ്രില്‍ രണ്ടിന് മുന്‍പോ 2002 ഏപ്രില്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.


ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കവരത്തി ജൂലൈ 9 ന് ദേശീയതലത്തില്‍ ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച്‌ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ്, ഡോക്യുമെന്റ് വേരിഫിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ലോജിക്കല്‍ റീസണിങ്, ഡാറ്റാ അനാലിസിസ് ആന്റ് ഇന്റര്‍പ്രട്ടേഷന്‍, ഇംഗ്ലീഷ് ലാഗ്വേവേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവയര്‍നെസ്/കമ്ബ്യൂട്ടര്‍/ഐടി വിഷയങ്ങളിലായി 200 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ടെസ്റ്റിനുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. പരമാവധി 200 മാര്‍ക്കിനാണ് പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം 29000 രൂപയും രണ്ടാമത്തെ വര്‍ഷം 31000 രൂപയും മൂന്നാമത്തെ വര്‍ഷം 34000 രൂപയുമാണ് ശമ്ബളം.


* അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ), ഒഴിവുകള്‍-500 (ജനറല്‍- 200, ഇഡബ്ല്യുഎസ്- 50, ഒബിസി- 101, എസ്‌സി- 121, എസ്ടി- 28, പിഡബ്ല്യുബിഡി- 20). ഐഡിബിഐ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ 2022- 23 വര്‍ഷം നടത്തുന്ന ബാങ്കിങ് ആന്റ് ഫിനാന്‍സ് പിജി ഡിപ്ലോമ (പിജിഡിബിഎഫ്) കോഴ്‌സില്‍ പഠിച്ച്‌ വിജയിച്ചവര്‍ക്കാണ് നിയമനം. പിജിബിഡിഎഫ് അഡ്മിഷന്‍ ടെസ്റ്റ് ജൂലൈ 23 ന് നടക്കും. പ്രവേശന യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായപരിധി 21-28 വയസ്സ്. 1994 ഏപ്രില്‍ രണ്ടിന് മുമ്ബോ 2001 ഏപ്രില്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.


'പിജിബിഡിഎഫ്' പ്രവേശനം ലഭിക്കുന്നവര്‍ മൂന്നര ലക്ഷം രൂപ പ്രോഗ്രാം ഫീസായി നല്‍കണം. കോഴ്‌സ്ഫീസ്, ലോഡ്ജിങ്/ബോര്‍ഡിങ്, മറ്റ് പഠന ചെലവുകള്‍ അടക്കമാണിത്. ഗഡുക്കളായും ഫീസ് സ്വീകരിക്കും. ഐഡിബിഐ ബാങ്കില്‍നിന്നു ആവശ്യമുള്ളവര്‍ക്ക് വിദ്യാഭ്യാസവായ്പ ലഭിക്കും.


ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ആദ്യത്തെ 9 മാസക്കാലം പ്രതിമാസം 2500 രൂപ വീതം സ്റ്റൈപ്പന്റുണ്ട്. മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 10,000 രൂപ ലഭിക്കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ) ആയി 36000- 63840 രൂപ ശമ്ബള നിരക്കില്‍ നിയമിക്കുന്നതാണ്. മൂന്ന് വര്‍ഷത്തെ സര്‍വ്വീസ് ബോണ്ട് നല്‍കണം.


സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.idbibank.in/careers ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. അപേക്ഷ ജൂണ്‍ 3 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 200 രൂപമതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. എക്‌സിക്യൂട്ടീവ്‌സ് റിക്രൂട്ട്‌മെന്റ് 'പിജിഡിബിഎഫ്-2022-23' അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും വെബ്‌സൈറ്റില്‍ ലഭിക്കും.


വെസ്റ്റേണ്‍ റെയില്‍വേയില്‍ ട്രേഡ് അപ്രന്റീസ്: ഒഴിവുകള്‍ 3612, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 27 നകം


വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലേക്കും വര്‍ക്ക്‌ഷോപ്പുകളിലേക്കും വിവിധ ട്രേഡുകളില്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 3612 ഒഴിവുകളുണ്ട്. യോഗ്യത- 50% മാര്‍ക്കോടെ പത്താംക്ലാസ്/എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍സിവിടി/എസ്‌സിവിടി/എസ്‌സിവിടി/ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായപരിധി 27/06/2022 ല്‍ 15-24 വയസ്സ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.


ഫിറ്റര്‍, വെല്‍ഡര്‍ ടര്‍ണര്‍, മെഷ്യനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക് ഡീസല്‍/മോട്ടോര്‍ വെഹിക്കിള്‍ പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, വയര്‍മാന്‍ മെക്കാനിക് റെഫ്രിജറേഷന്‍ ആന്റ് എസി/എല്‍ &ടി കേബിള്‍, പൈപ്പ് ഫിറ്റര്‍/പ്ലംബര്‍, ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍), സ്റ്റെനോഗ്രാഫര്‍ ട്രേഡുകാര്‍ക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrc-wr.comല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 27 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad