Type Here to Get Search Results !

Govt. employees salary | കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: വലിയ ശമ്ബള വര്‍ധനവ് വരുന്നു; എല്ലാ വര്‍ഷവും അടിസ്ഥാന ശമ്ബളം നിശ്ചയിക്കും! കൂടുതല്‍ വിവരങ്ങളറിയാം



ന്യൂഡെല്‍ഹി: () കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അടുത്ത ശമ്ബള കമീഷന്‍ (എട്ടാം ശമ്ബള കമീഷന്‍) ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല, എന്നാല്‍ ശമ്ബളം വര്‍ധിപ്പിക്കുന്നതിന് പുതിയ സമവാക്യം തയ്യാറാക്കുമെന്ന് അറിയുന്നു.

ഫിറ്റ് മെന്റ് ഫാക്ടറില്‍ (ജീവനക്കാരന്റെ അടിസ്ഥാന ശമ്ബളം നിശ്ചയിക്കാന്‍ എഴാം ശമ്ബള കമീഷന്‍ ഉപയോഗിച്ച രീതി) നിന്ന് ശമ്ബളം കൂട്ടുന്നതിന് പകരം പുതിയ സമവാക്യം ഉപയോഗിച്ച്‌ അടിസ്ഥാന ശമ്ബളം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ എല്ലാ വര്‍ഷവും അടിസ്ഥാന ശമ്ബളം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. എന്നിരുന്നാലും, 2024 ന് ശേഷം ഈ ഫോര്‍മുല (സമവാക്യം) നടപ്പിലാക്കാന്‍ കഴിയും.


പുതിയ ഫോര്‍മുല അനുസരിച്ച്‌ ജീവനക്കാരുടെ ശമ്ബളം പണപ്പെരുപ്പ നിരക്ക്, ജീവിതച്ചെലവ്, ജീവനക്കാരന്റെ പ്രകടനം എന്നിവയുമായി ബന്ധിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം എല്ലാ വര്‍ഷവും ശമ്ബളത്തില്‍ വര്‍ധനവുണ്ടാകും. ഇത് സ്വകാര്യമേഖലയിലെ കംപനികളില്‍ നടക്കുന്നത് പോലെ തന്നെയായിരിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായം പറയുന്നു.


ഏഴാം ശമ്ബള കമീഷന്‍ ശുപാര്‍ശകള്‍ 2016 ല്‍ നടപ്പിലാക്കി. കേന്ദ്ര ജീവനക്കാരുടെ ശമ്ബളം നിശ്ചയിക്കുന്നതിനുള്ള പുതിയ സമവാക്യം ഉപയോഗിച്ച്‌ എല്ലാ വര്‍ഷവും കേന്ദ്ര ജീവനക്കാരുടെ ശമ്ബളം നിശ്ചയിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം സര്‍കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ശമ്ബള കമീഷനില്‍ നിന്ന് വേറിട്ട് ശമ്ബളം വര്‍ധിപ്പിക്കുന്നതിനുള്ള സമവാക്യം പരിഗണിക്കേണ്ട സമയമാണിതെന്ന് വൃത്തങ്ങള്‍ കരുതുന്നു. എല്ലാ വര്‍ഷവും ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നത് ഒരു നല്ല ഓപ്ഷനാണ്.


കേന്ദ്ര ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നതിന് അക്രോയിഡ് ഫോര്‍മുല പരിഗണിക്കാം. ഈ പുതിയ സമവാക്യം ഏറെ നാളായി ചര്‍ച ചെയ്യപ്പെടുകയാണ്. നിലവില്‍ സര്‍കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്ബളം ഫിറ്റ്മെന്റ് ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ ആറു മാസത്തിലും ഈ ക്ഷാമബത്ത പരിഷ്‌കരിക്കുന്നു. എന്നാല്‍ അടിസ്ഥാന ശമ്ബളത്തില്‍ വര്‍ധനയുണ്ടായിട്ടില്ല.


എല്ലാ വിഭാഗം ജീവനക്കാര്‍ക്കും തുല്യ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നതാണ് സര്‍കാരിന്റെ തീരുമാനം. ഇപ്പോള്‍ ഗ്രേഡ്-പേയ്ക്ക് അനുസരിച്ച്‌ എല്ലാവരുടെയും ശമ്ബളത്തില്‍ വലിയ വ്യത്യാസമുണ്ട്. പക്ഷേ, പുതിയ സൂത്രവാക്യങ്ങള്‍ അവതരിപ്പിക്കുന്നതോടെ, ഈ വിടവ് നികത്താനും ശ്രമിക്കാം. നിലവില്‍ സര്‍കാര്‍ വകുപ്പുകളില്‍ 14 പേ ഗ്രേഡുകളാണുള്ളത്. എല്ലാ ശമ്ബള-ഗ്രേഡിലും ജീവനക്കാരന്‍ മുതല്‍ ഉദ്യോഗസ്ഥന്‍ വരെ ഉള്‍പെടുന്നു. പക്ഷേ, അവരുടെ ശമ്ബളത്തില്‍ വലിയ വ്യത്യാസമുണ്ട്.


കേന്ദ്ര ജീവനക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ സീ ബിസിനസ് റിപോര്‍ട് ചെയ്യുന്നു. ഒരു പുതിയ ഫോര്‍മുലയുടെ നിര്‍ദ്ദേശം നല്ലതാണ്, പക്ഷേ അത്തരമൊരു ഫോര്‍മുല ഇതുവരെ ചര്‍ച ചെയ്തിട്ടില്ല.


ഏഴാം ശമ്ബള കമീഷന്‍ ശിപാര്‍ശകള്‍ പുറപ്പെടുവിച്ച വേളയില്‍ തന്നെ ശമ്ബള ഘടന പുതിയ സൂത്രവാക്യത്തിലേക്ക് മാറ്റണമെന്ന് ജസ്റ്റിസ് മാത്തൂര്‍ സൂചിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കണക്കിലെടുത്താണ് ശമ്ബളം നിശ്ചയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ അപേക്ഷിച്ച്‌ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അക്രോയിഡ് ഫോര്‍മുല നല്‍കിയത് എഴുത്തുകാരനായ വാലസ് റുഡല്‍ അയ്ക്രോയിഡാണ്. ഭക്ഷണവും വസ്ത്രവും സാധാരണക്കാരന് ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇവയ്ക്കെല്ലാം വില കൂടുകയാണെങ്കില്‍ ജീവനക്കാരുടെ ശമ്ബളം കൂട്ടണം എന്നതാണ് ആ സമവാക്യം പറയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad