Type Here to Get Search Results !

Gold Price Today|സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില (Gold Price )വീണ്ടും കുറഞ്ഞു. നാല് ദിവസത്തിനു ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറ‍ഞ്ഞത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ഇന്നലെ വര്‍ധിച്ചത്. ഇന്ന് പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയുമാണ് ഇന്നത്തെ വില.


മൂന്ന് മാസത്തിനിടയില്‍ ഇതാദ്യമായാണ് സ്വര്‍ണവില പവന് 37,000 ല്‍ താഴെ എത്തുന്നത്.


ശനി, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു സ്വര്‍ണവില. അതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഏറ്റവും ഒടുവിലായി സ്വര്‍ണവില വര്‍ധിച്ചത് ഈ മാസം 12നായിരുന്നു. പവന് 38,000 രൂപ വരെ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണ വില താഴേക്കു പോയത്. മെയ് മാസം ഒന്‍പതിനായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്.

-മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ ചെയ്യേണ്ടത് എന്ത്? അറിയേണ്ടതെല്ലാം


മെയ് മാസത്തെ സ്വര്‍ണവില, പവന്:


മെയ് 1: 37,920

മെയ് 2: 37,760

മെയ് 3: 37,760

മെയ് 4: 37,600

മെയ് 5: 37,920

മെയ് 6: 37,680

മെയ് 7: 37,920

മെയ് 8: 37,920

മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)

മെയ് 10: 37,680

മെയ് 11: 37,400

മെയ് 12: 37,760

മെയ് 13: 37,160

‌മെയ് 14: 37,000

‌മെയ് 15: 37,000

‌മെയ് 16: 37,000

മെയ് 17: 37,240

മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)


വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad