Type Here to Get Search Results !

മഞ്ജുവാര്യരുടെ പരാതി; ഭീഷണിപ്പെടുത്തിയ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, പൊലീസ് കസ്റ്റഡിയിലെടുത്തു

 


തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു..



എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. സനല്‍ കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു സ്ഥിരീകരിച്ചു.


മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്‌ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.


യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പൊലീസ് പുറത്തുവിടാതിരുന്നത്. ഈ അവ്യക്തതകള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.


പാറശ്ശാലയില്‍ നാടകീയരം​ഗങ്ങള്‍


കസ്റ്റഡിയിലെടുക്കുന്നതിനെ സനല്‍കുമാര്‍ ശശിധരന്‍ ചെറുത്തു. തുടര്‍ന്ന് നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞാണ് സനല്‍കുമാര്‍ പ്രതിഷേധിച്ചത്. ഫേസ്ബുക്ക് ലൈവ് നല്‍കുകയും ചെയ്തു. പൊലീസുകാര്‍ എത്തിയത് സ്വകാര്യവാഹനത്തിലായതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്.


'എനിക്ക് വധ ഭീഷണിയുണ്ട്, പൊലീസ് പ്രൊട്ടക്ഷന്‍ വേണം. കേരള സ്റ്റേറ്റിലെ ഒരു വിങ് എന്നെ കൊല്ലാന്‍ നടക്കുകയാണ്, എന്താണ് എനിക്കെതിരായ കേസെന്ന് അറിയണം' എന്നൊക്കെ പറഞ്ഞായിരുന്നു പ്രതിഷേധം.

മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ വീട്ടുതടങ്കലിലാണെന്നും ആരോപിച്ച്‌ സനല്‍കുമാര്‍ ശശിധരന്‍ കഴിഞ്ഞയാഴ്ച ഒരു പേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ ചര്‍ച്ചയായതാണ്. മഞ്ജുവിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് രണ്ട് മാനേജര്‍മാരാണെന്നും മറ്റുമുള്ള കാര്യങ്ങളാണ് സനല്‍കുമാര്‍ പോസ്റ്റ് ചെയ്തത്. ഇതിനെല്ലാം പിന്നാലെയാണ് മഞ്ജുവാര്യര്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി പരാതി നല്‍കിയത്. അപ്പോഴും സനല്‍കുമാര്‍ പറയുന്നത് പരാതി നല്‍കിയത് മഞ്ജുവാണെന്ന് തനിക്ക് വിശ്വാസമില്ല എന്നാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad