Type Here to Get Search Results !

സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ കേ​ര​ളം-ബം​ഗാ​ള്‍ ക​ലാ​ശം ഇന്ന്



 സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​മേ​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ കി​രീ​ട ജേ​താ​ക്ക​ളെ അ​റി​യാ​ന്‍ ഒ​രു ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് കൂ​ടി മാ​ത്രം. ഇ​ന്ന് ക​ളി​യി​ല്ല. നാ​ളെ രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന കേ​ര​ള-​പ​ശ്ചി​മ​ബം​ഗാ​ള്‍ ഫൈ​ന​ല്‍ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ കി​രീ​ട ജേ​താ​ക്ക​ളെ അ​റി​യാം. മ​ത്സ​രം വീ​ക്ഷി​ക​ക്കാ​ന്‍ മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​യി​ര​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തു​മെ​ന്നു​റ​പ്പ്. സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തു​ള്ള കൗ​ണ്ട​റി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ടി​ക്ക​റ്റ് വി​ല്‍പ്പ​ന ആ​രം​ഭി​ക്കും. ഓ​ണ്‍ലൈ​നാ​യും ടി​ക്ക​റ്റ് ല​ഭി​ക്കും. ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍ 7.30ന് ​മു​ന്‍പ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.


കേ​ര​ളം-​ബം​ഗാ​ള്‍ പോ​രാ​ട്ടം നാ​ലാം ത​വ​ണ


കേ​ര​ളം ഏ​ഴാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടും ബം​ഗാ​ള്‍ 33-ാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടു​മാ​ണ് നാ​ളെ മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ലാ​ശ​പ്പോ​രി​നി​റ​ങ്ങു​ന്ന​ത്. കേ​ര​ള​വും ബം​ഗാ​ളും ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത് നാ​ലാം ത​വ​ണ​യാ​ണ്. 


മു​ന്‍പ് ന​ട​ന്ന മൂ​ന്ന് ഫൈ​ന​ലു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം ബം​ഗാ​ളും ഒ​രി​ക്ക​ല്‍ കേ​ര​ള​വും ജ​യി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കി. അ​വാ​സ​നം ഇ​രു ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2018-ല്‍ ​കൊ​ല്‍ക്ക​ത്ത​യി​ല്‍. അ​ന്ന് ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണം.​പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു കേ​ര​ള ജ​യം. നി​ല​വി​ലെ കേ​ര​ളാ കീ​പ്പ​ര്‍ മി​ഥു​നാ​ണ് അ​ന്ന് കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യ​ത്. 1989,1994 വ​ര്‍ഷ​ങ്ങ​ളി​ലെ ഫൈ​ന​ലി​ല്‍ ബം​ഗാ​ളി​നാ​യി​രു​ന്നു വി​ജ​യം.2019ല്‍ ​കേ​ര​ള​വും ബം​ഗാ​ളും യോ​ഗ്യ​താ റൗ​ണ്ടി​ല്‍ വീ​ണ​തോ​ടെ ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ല്ല. പി​ന്നീ​ടു​ള്ള ര​ണ്ട് വ​ര്‍ഷം കൊ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ന്ന​തു​മി​ല്ല. 


2017-ല്‍ ​ഗോ​വ​യി​ലാ​ണ് ബം​ഗാ​ളി​ന്‍റെ കി​രീ​ട​ധാ​ര​ണം. അ​ന്ന് ഫൈ​ന​ലി​ല്‍ 1-0ന് ​ഗോ​വ​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു അ​വ​ര്‍ ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ 15-ാം ഫൈ​ന​ലി​നി​റ​ങ്ങു​ന്ന കേ​ര​ള​ത്തി​ന്‍റെ ല​ക്ഷ്യം ഏ​ഴാം കി​രീ​ട​മാ​ണ്. നേ​ര​ത്തെ ക​ളി​ച്ച 14 ഫൈ​ന​ലു​ക​ളി​ല്‍ ആ​റ് ത​വ​ണ​യാ​ണ് കേ​ര​ളം ക​പ്പു​യ​ര്‍ത്തി​യ​ത്. എ​ട്ട് ത​വ​ണ റ​ണ്ണേ​ഴ്‌​സു​മാ​യി.1973-ലാ​യി​രു​ന്നു ആ​ദ്യ കി​രീ​ട​ധാ​ര​ണം.


റെ​യിൽവേ​സി​നെ 3-2ന് ​ത​ക​ര്‍ത്താ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍ മ​ണി​യും സം​ഘ​വും സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്രം കു​റി​ച്ച​ത്. പി​ന്നീ​ട് കേ​ര​ളം ഫൈ​ന​ല്‍ ക​ളി​ച്ച​ത് 1992-ല്‍ ​കോ​യ​മ്പ​ത്തൂ​രി​ലാ​ണ്. ഏ​ക​ദേ​ശം ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍. അ​ന്ന് ഫൈ​ന​ലി​ല്‍ ഗോ​വ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് ര​ണ്ടാം ത​വ​ണ കേ​ര​ളം കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. തൊ​ട്ടു​ത്ത വ​ര്‍ഷം കൊ​ച്ചി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യെ 2-0ന് ​തോ​ല്‍പ്പി​ച്ച് കേ​ര​ളം കി​രീ​ടം നി​ല​നി​ര്‍ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ഫൈ​ന​ല്‍ ക​ളി​ച്ച​ത് 2001ലാ​ണ്. 


ന​വം​ബ​ര്‍ 17ന് ​ന​ട​ന്ന ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ ഗോ​വ​യെ 3-2ന് ​ത​ക​ര്‍ത്ത് ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ളം വീ​ണ്ടും കി​രീ​ടം ഉ​യ​ര്‍ത്തി. 2004-ല്‍ ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ല്‍ എ​ക്‌​സ്ട്രാ സ​മ​യ​ത്തേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പ​ഞ്ചാ​ബി​നെ 3-2ന് ​തോ​ല്‍പ്പി​ച്ച് കേ​ര​ള​ത്തി​ന്‍റെ അ​ഞ്ചാം കി​രീ​ട​ധാ​ര​ണം. പി​ന്നീ​ട് 2018-ല്‍ ​ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ കൊ​ല്‍ക്ക​ത്ത​യി​ല്‍ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 4-2ന് ​ബം​ഗാ​ളി​നെ ത​ക​ര്‍ത്ത് ആ​റാം കി​രീ​ട​ധാ​ര​ണ​വും.1987-88, 1988-89, 1989-90, 1990-91, 1993-94, 1999-2000, 2002-03, 2012-13 എ​ന്നീ സ്ീ​സ​ണു​ക​ളി​ലാ​ണ് കേ​ര​ളം ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് റ​ണ്ണ​റ​പ്പു​ക​ളാ​യ​ത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad