Type Here to Get Search Results !

സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക-അനധ്യാപക ഒഴിവുകളിലെ താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ



തിരുവനന്തപുരം ∙ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക-അനധ്യാപക ഒഴിവുകളിലെ താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എംപ്ലോയ്മെന്റ് ഡയറക്ടറുടെ കത്ത്.

തീരുമാനം വ്യക്തമാക്കാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് 'തുടര്‍നടപടികള്‍ക്ക്' അയച്ചുകൊടുത്തു. വകുപ്പ് ഉത്തരവില്ലാതെ എന്തു നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഉപഡയറക്ടര്‍മാര്‍.


പുതിയ അധ്യയന വര്‍‌ഷം ആരംഭിക്കാന്‍ 5 ദിവസമേ ബാക്കിയുള്ളൂ. ഒഴിവുകള്‍ നികത്തുന്നതിനുള്ള അഭിമുഖം മിക്ക സ്കൂളുകളിലും ആരംഭിച്ചുകഴിഞ്ഞു. പിടിഎയുടെ (അധ്യാപക- രക്ഷാകര്‍ത്യ സമിതി) നേതൃത്വത്തില്‍ അപേക്ഷകരെ വിളിച്ച്‌ അഭിമുഖം നടത്തിയാണു നിയമനം. എന്നാല്‍, ഇതിനു പകരം ഒഴിവുകള്‍ നിയമപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിച്ച്‌ നിയമനം നടത്തണമെന്നാണ് എംപ്ലോയ്മെന്റ് ഡയറക്ടറുടെ കത്തില്‍ പറയുന്നത്. എക്സ്ചേഞ്ചുകളില്‍നിന്നു യോഗ്യതയും സംവരണവും അടക്കമുള്ള വ്യവസ്ഥകള്‍ പരിഗണിച്ചുനല്‍കുന്ന പട്ടികയിലുള്ളവരുടെ അഭിമുഖം നടത്തി താല്‍ക്കാലിക നിയമനം നടത്തണമെന്നാണു നിര്‍ദേശം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad